Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആന്ധ്രയിൽ നിന്നും...

ആന്ധ്രയിൽ നിന്നും വീണ്ടും സഹായം

text_fields
bookmark_border
തൃശൂർ: ആന്ധ്രപ്രദേശ് സർക്കാറിന് പിന്നാലെ ആന്ധ്രയിലെ പ്രമുഖ പാൽ ഉൽപാദന കമ്പനിയുടെ വക സഹായപ്രവാഹം. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥാപകനായ ഹെറിറ്റേജ് ഫുഡ് ലിമിറ്റഡാണ് സഹായ ഹസ്തവുമായി എത്തുന്നത്. 25 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ 2850 ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നൽകും. ഇത് ഏതാണ്ട് 25 ലക്ഷത്തോളം രൂപയാണ്. ഒപ്പം 25 ടൺ പാൽപ്പൊടിയും 20,000 പുതപ്പും നൽകും. ഞായറാഴ്ച വൈകീേട്ടാടെ 12 ടൺ പാൽപ്പൊടി തൃശൂരിൽ എത്തിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണത്തിനായുള്ള പാൽപ്പൊടിയാണിത്. ഇതിൽ തന്നെ ചാലക്കുടിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കമ്പനിയുടെ തമിഴ്നാട്, കേരള ഡെപ്യൂട്ടി മാേനജർ എ. വിജയകുമാർ മാധ്യമത്തോട് പറഞ്ഞു. 13 ടൺ പാൽപ്പൊടി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ ചില പ്രളയ ബാധിത പ്രദേശങ്ങളിലും വിതരണം ചെയ്യും. 1992ൽ സ്ഥാപിച്ച കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 2344.01 കോടി രൂപയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story