Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​പ്രളയാനന്തരം ചുറ്റും...

​പ്രളയാനന്തരം ചുറ്റും വെള്ളം.. തുള്ളി കുടിക്കാനില്ല

text_fields
bookmark_border
മൂന്നോളം തുരുത്തുകളിലും മറ്റ് പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനി മേത്തല: പ്രളയശേഷം കുടിനീരിനായി ജനതയുടെ പാച്ചിൽ. നഗരസഭയിലെ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട മേത്തലയിലെ വലിയ പണിക്കൻതുരുത്ത്, കക്ക മാടൻതുരുത്ത്, പാലിയം തുരുത്ത് തുടങ്ങിയ മൂന്നോളം തുരുത്തുകളും ഉൾപ്പെടെ ആനാപ്പുഴ, കോട്ട, കോട്ടപ്പുറം, എൽത്തുരുത്ത്, ചാലക്കുളം, പടന്ന എടമുക്ക്, മേത്തല പാടം, കടുക്കച്ചുവട് എന്നീ ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. പ്രാഥമികാവശ്യങ്ങൾക്കും ശുദ്ധീകരിച്ച വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. സന്നദ്ധ പ്രവർത്തകർ വഴി ടാങ്കുകളിൽ എത്തിക്കുന്ന വെള്ളമാണ് ഏക ആശ്രയം. വൈദ്യുതി എത്തിയപ്പോഴേക്കും മുഴുവൻ വീടുകളിേലയും മോട്ടോർ നശിച്ചിരുന്നു. കിണറുകൾ പൂർണമായി മലിനമായി. ചില കിണറുകൾ ഉയർന്ന് പൊങ്ങി അപകടാവസ്ഥയിലുമാണ്. ഇവിടത്തെ വീടുകൾ ശുദ്ധീകരിക്കാനായി പതിനായിരകണക്കിന് ലിറ്റർ വെള്ളം വേണം. ഇതേ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ നിന്നു തിരിച്ചെത്തിയവർ പ്രതിസന്ധിയിലാണ്. തുരുത്തുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച പുലിമുട്ടുകൾ ഒലിച്ച് പോയി. കൂലി പണിക്കാരും, മത്സ്യ ബന്ധന തൊഴിലാളികളും ഭൂരിഭാഗമുള്ള പ്രദേശം തൊഴിലില്ലാതെ വലയുകയാണ്. നിരവധി ചീനവലകളും വള്ളങ്ങളും നശിച്ച് പോയതിനാൽ ഇവരുടെ ജീവിതവും വഴിമുട്ടി. റോഡുകൾ പൂർണമായും തകർന്നതിനാൽ യാത്രാക്ലേശം നേരിടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story