Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേണം ദുരന്തനിവാരണ...

വേണം ദുരന്തനിവാരണ വകുപ്പിന്​ സ്വാതന്ത്ര്യം

text_fields
bookmark_border
തൃശൂർ: സംസ്ഥാന ദുരന്തനിവാരണ വകുപ്പിനെ സ്വതന്ത്രമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരക്കോട് തിരക്കുള്ള റവന്യു വകുപ്പിൽ തളച്ചിടാതെ സ്വതന്ത്ര ചുമതല നൽകിയാൽ മാത്രമേ ദുരന്തനിവാരണം കൃത്യമായി നടത്താനാവൂ എന്നാണ് ഇൗ വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവ കൃത്യമായി നടപ്പിലാക്കുന്നതിൽ നിലവിലെ സാഹചര്യത്തിൽ വകുപ്പിന് സാധ്യമല്ല. ഇത് പ്രളയനാളുകളിൽ കേരളം അനുഭവിച്ചതുമാണ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൃത്യമായി പ്രവചിക്കുന്ന വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ അതോറിറ്റി അതിന് അനുസരിച്ച പദ്ധതി ഇതുവരെ തയാറാക്കിയിട്ടില്ല. അതുകൊണ്ടാണ് പ്രളയദിനങ്ങളിൽ കേരളത്തിന് കൈത്താങ്ങാവേണ്ട അതോറിറ്റി നോക്കുകുത്തിയായി മാറിയത്. ജനപങ്കാളിത്തം തീരെ ഇല്ലാത്ത വിവിധ ദുരന്തങ്ങളെക്കുറിച്ച പ്രവചനക്കാരായ ശാസ്ത്രജ്ഞന്മാെര ഉൾക്കൊള്ളുന്ന സ്ഥാപനമായി അതോറിറ്റി മാറിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളും സാധാരണ ജനവും അടക്കം ഉൾക്കൊള്ളുന്ന ജനാവലി നടത്തിയ പരിശ്രമങ്ങളാണ് കേരളത്തിൽ ഇപ്പോഴുണ്ടായ ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചത്. അതുകൊണ്ട് തന്നെ, ജനത്തെ ഉൾച്ചേർത്ത കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സ്ഥാപനമാണ് ദുരന്ത നിവാരണത്തിന് ആവശ്യം. കൃത്യമായ മുന്നൊരുക്കം നടത്തിയാൽ ഇത് നടപ്പാക്കാൻ കേരളത്തിന് കഴിയാതെയുമില്ല. നേരത്തെ 2012 ഡിസംബറിൽ മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്നുവെന്ന പ്രചാരണ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ജനപങ്കാളിത്തേത്താടെ നാലു മേഖലകളിൽ ദുരന്ത നിവാരണ ടീമിനെ തയാറാക്കിയിരുന്നു. ടാസ്ക്ഫോഴ്സ് (തിരച്ചിൽ - രക്ഷാപ്രവർത്തനം), പ്രഥമശുശ്രൂഷ, സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കൽ, പുനരധിവാസം എന്നിങ്ങനെയാണ് നാലു ടീമുകളെ തിരഞ്ഞെടുത്തത്. കുമളി, വണ്ടിപ്പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ, ഏല്ലപ്പാറ, കാഞ്ചിയാർ പഞ്ചായത്തുകളിൽ നിന്നുള്ള 700 പേരടങ്ങുന്ന ടീം അംഗങ്ങൾക്ക് പരിശീലനവും നൽകി. എന്നാൽ തുടർപ്രവർത്തനം ഉണ്ടായില്ല. നേരത്തെ സംസ്ഥാനത്തെ ഒമ്പത് തീരേദശ ജില്ലകളിൽ അടക്കം സിറ്റി ഒാഫിസർമാരും സംസ്ഥാന പ്രോജക്ട് ഒാഫിസറും ഉണ്ടായിരുന്നുവെങ്കിലും അത് നിലവിലില്ല. സുനാമിയുടെ പശ്ചാത്തലത്തിൽ 2005ലാണ് കേന്ദ്രസർക്കാർ ദുരന്ത നിവാരണ നിയമം കൊണ്ടുവന്നത്. ആദ്യമായി ദുരന്ത നിവാരണ അതോറിറ്റി ഒരുക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രഫണ്ട് ലഭിക്കുന്നതിനായി സംസ്ഥാന തലത്തിലും മുഴുവൻ ജില്ലകളിലും പ്ലാൻ തയാറാക്കിയതല്ലാതെ തുടർ നടപടികൾ കടലാസിൽ ഉറങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story