Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറപ്പൂക്കര പഞ്ചായത്ത്...

പറപ്പൂക്കര പഞ്ചായത്ത് ഓഫിസ്​ നന്തിക്കരയിൽ പ്രവർത്തിക്കും

text_fields
bookmark_border
ആമ്പല്ലൂര്‍: ആറടിയോളം വെള്ളത്തിൽ മുങ്ങിയ പറപ്പൂക്കര പഞ്ചായത്ത് ഓഫിസി​െൻറ പ്രവര്‍ത്തനം താല്‍ക്കാലികമായി നന്തിക്കര തേജസ് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങളും ഓഫിസ് രേഖകളും പ്രമാണങ്ങളും നശിച്ചിരുന്നു. പഞ്ചായത്തി​െൻറ മൂന്നു ഭാഗവും വെള്ളത്തിനടിയിലായിരുന്നു. ദേശീയപാതയൊഴികെ പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ റോഡുകളിലും വെള്ളം കയറി. പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന വി.ഇ.ഒ ഓഫിസ്, അസി.എൻജിനീയറുടെ ഓഫിസ്, കുടുംബശ്രീ, തൊഴിലുറപ്പ് ഓഫിസുകളും വെള്ളത്തിനടിയിലായി. പഞ്ചായത്തിലെ 12 അങ്കണവാടികളും വെള്ളക്കെട്ടിലായതോടെ രേഖകളും കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളും നശിച്ചിരുന്നു. വെള്ളം ഇറങ്ങിയതോടെ നനഞ്ഞു കുതിര്‍ന്ന ഫയലുകള്‍ ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.
Show Full Article
TAGS:LOCAL NEWS 
Next Story