Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവൻ രക്ഷാപതക്കല്ല...

ജീവൻ രക്ഷാപതക്കല്ല മുരുക​െൻറ ജീവിത ലക്ഷ്യം

text_fields
bookmark_border
കൊടുങ്ങല്ലൂർ: അർഹതപ്പെട്ട ജീവൻരക്ഷാ പതക് വഴിമാറി പോയ വഴി അറിയില്ലെങ്കിലും രക്ഷക്കായി കേഴുന്ന മനുഷ്യർക്ക് മുമ്പിൽ ഇൗ റവന്യു ജീവനക്കാരൻ കാഴ്ചക്കാരനായില്ല. ദേശീയപാത 66 കൊടുങ്ങല്ലൂർ കോമ്പിറ്റൻറ് അതോറിറ്റി ഒാഫിസിൽ ക്ലർക്കാണ് ഇൗ മനുഷ്യ സ്നേഹി. പ്രളയം രൂക്ഷമായി തുടങ്ങിയ 15ാം തീയതി കൊടുങ്ങല്ലൂർ സ്കൂളിലെ ദുരിത ബാധിതരുടെ എണ്ണം എടുക്കാനായിരുന്നു മുരുകന് നൽകിയ ഡ്യൂട്ടി. എന്നാൽ മുരുകന് തീരമേഖലയുമായുള്ള ബന്ധം അറിഞ്ഞ് നാല് ഫൈബർ വള്ളങ്ങൾ ചാലക്കുടിയിൽ എത്തിക്കാൻ 16ന് രാവിലെ നിർദേശം വന്നു. നെേട്ടാട്ടമോടി വള്ളവും അത് കയറ്റാൻ വഞ്ചിയും സംഘടിപ്പിച്ചു. നാസർ, അശോകൻ, ജനാർദനൻ എന്നിവരടങ്ങുന്ന അത്തം വള്ളത്തിലായിരുന്നു. ചാലക്കുടി പഴയ ജങ്ഷന് കിഴക്ക് പീടികയുടെ മുകളിൽ നിന്ന് പതിനഞ്ചോളം പേർ രക്ഷക്കായ് കേഴുന്നത് ശ്രദ്ധയിൽ പെട്ടു. വടമിട്ട് 15 പേരെയും രക്ഷിക്കുകയായിരുന്നു. ഇതിനിടെ 15,000 രൂപ വരുന്ന ഫോണും വെള്ളത്തിലായി. തൊട്ടടുത്ത ദിവസം മുതൽ അഴീക്കോട് നിന്ന് കടലോര ജാഗ്രത സമിതിയോെടാപ്പം അയിരുർ മുത്തപ്പൻ, അറഫ കാരിയർ എന്നീ വള്ളങ്ങളിൽ പറവൂർ താലൂക്കിലെ കുട്ടുകാട്, ചേന്ദമംഗലം, വടക്കുപുറം, പട്ടണം, വടക്കേകര, കുഞ്ഞിത്തൈ എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെയാണ് നിഷാഫ്, ഷിഹാബ്, സലീം, സേതു, അസം സ്വദേശി അലി തുടങ്ങിയവരോടൊപ്പം അഴീക്കോെട്ട ജീവിത തീരത്ത് എത്തിച്ചത്. തിരുവെള്ളൂരിൽ താമസിക്കുന്ന എറിയാട് പേബസാർ പടിഞ്ഞാറ് പരേതനായ തലാശ്ശേരി വാസുവി​െൻറ മകനായ മുരുകൻ പത്താം ക്ലാസ് പഠനത്തിന് ശേഷം എട്ട് വർഷമാണ് കടലിനോട് മല്ലടിച്ച് അന്നം കണ്ടെത്തിയത്. 1998ലാണ് വില്ലേജ്മാനായി റവന്യു സർവിസിൽ പ്രവേശിച്ചത്. 2000 ജൂലൈയിൽ വീടിന് പടിഞ്ഞാറ് കടലിൽ ചെറുവഞ്ചി തകർന്ന് തിരയിൽപ്പെട്ട നാല്പേരെ രക്ഷിച്ചതിന് ജീവൻ രക്ഷാപതക്കിന് വകുപ്പ്തല ശിപാർശ പോയതെന്ന് മുരുകൻ പറയുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. തിരക്കാനും പോയില്ല. ജനിച്ച്വളർന്ന വീടിരുന്ന സ്ഥലം ഇപ്പോൾ കടലിലാണ്. തറവാട് വീട് കഴിഞ്ഞ ഒാഖിയിലും കടൽ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ജില്ല തലത്തിലും, കയ്പമംഗലം മണ്ഡലം തലത്തിലും ആദരം ഏറ്റുവാങ്ങിയ മത്സ്യബന്ധന തൊഴിലാളികളിൽ മുരുകനുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story