Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിത ബാധിതർക്ക്​...

ദുരിത ബാധിതർക്ക്​ കിറ്റ് വിതരണം

text_fields
bookmark_border
തളിക്കുളം: തളിക്കുളം പ്രവാസി അസോസിയേഷന്‍ യു.എ.ഇ കൂട്ടായ്മ നേതൃത്വത്തിൽ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകള്‍ നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറുകയും ചെയ്തു. ഗീതാ ഗോപി എം.എല്‍.എ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുളള തുക തളിക്കുളം വില്ലേജ് ഓഫിസർ കെ.ബി. രാജീവിന് കൈമാറി. തളിക്കുളം പ്രവാസി അസോസിയേഷന്‍ പ്രസിഡൻറ് ഇ.കെ. ബഷീര്‍, രക്ഷാധികാരി അബ്ദുൽ ഗഫൂര്‍, ജനറല്‍ സെക്രട്ടറി ദേവരാജ് കൊല്ലാറ, ശശി വല്ലത്ത്, അന്‍വര്‍ സാദത്ത്, ബാഹുലേയന്‍, രാമചന്ദ്രന്‍, കാര്‍ത്തികേയന്‍, വാസന്‍, വിനോദ് വല്ലത്ത്, മുരളി വാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story