Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ ദൈവത്തി​െൻറ കരങ്ങൾ പോലെ പ്രവർത്തിച്ചെന്ന്​ മന്ത്രി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയ വേളയിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തി​െൻറ കരങ്ങൾ പോലെയാണ് പ്രവർത്തിച്ചതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ദുരന്തത്തിൽ പെട്ടവരെ സ്വന്തം ജീവൻ അവഗണിച്ച് രക്ഷിക്കാനിറങ്ങിയ കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളേയും വള്ളം, വഞ്ചി ഉടമകളെയും ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടും സ്നേഹവുമാണ് കേരളസമൂഹത്തിന് മത്സ്യത്തൊഴിലാളികളോടുള്ളത്. കടലി​െൻറ മക്കൾ മുമ്പ് അവഗണിക്കപ്പെട്ട ഒരു വിഭാഗമായിരുന്നു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ഇവർ മഹാ പ്രളയത്തിനുശേഷം ദുരന്ത മുഖങ്ങളിൽ അവരുടെ സാഹസിക ഇടപെടലുകളുടെ ഫലമായി സമൂഹം അംഗീകരിക്കുന്നവരായി തീർന്നു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആബിദലി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ല പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ സമ്മാനദാനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ പ്രസാദിനി മോഹനൻ, എ.പി. ആദർശ്, ബൈന പ്രദീപ്, സജിത്ത്, ഇ.ജി. സുരേന്ദ്രൻ, ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, എസ്.എൻ പുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതീഷ് കുമാർ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പി.സി. ബിജു കുമാർ സ്വാഗതവും കയ്പമംഗലം സബ്ഇൻസ്പെക്ടർ ജിനേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story