Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിത മേഖലകളിലേക്ക്‌...

ദുരിത മേഖലകളിലേക്ക്‌ ആറായിരം നിത്യോപയോഗ സാധനങ്ങളുമായി ഇരിങ്ങാലക്കുട രൂപത

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയ ദുരിത മേഖലകളിലേക്ക് നിത്യോപയോഗസാധനങ്ങളുടെ ആറായിരത്തോളം കിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത. വിതരണം ചെയ്യുന്നതി​െൻറ രൂപത തല ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇരുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ ഇടവകകളിലും സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സന്യാസഭവനങ്ങളിലും കേന്ദ്രീകരിച്ച് നടത്തിയിരുന്നു. രൂപതയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മൂന്നു സോണുകളായി തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കരുവന്നൂര്‍ വികാരി. ഫാ. വില്‍സന്‍ കൂനന്‍, കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, കരുവന്നൂര്‍ സ​െൻറ് ജോസഫ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അമല റോസ്, ജോണി തെക്കൂടന്‍, ജോസഫ് മാടാനി, ആശ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story