Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദ്യം അനുമതി നൽകി,...

ആദ്യം അനുമതി നൽകി, വിവാദമായപ്പോൾ നിരാകരിച്ചു

text_fields
bookmark_border
തൃശൂർ: തൃശൂരി​െൻറ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന 'പുലിക്കളി' പ്രതീകാത്മകമായി സംഘടിപ്പിക്കാൻ പൊലീസ് അനുമതി നൽകിയില്ല. പ്രളയ സാഹചര്യത്തിൽ ഓണാഘോഷം സർക്കാർ ഒഴിവാക്കിയ സാഹചര്യത്തിൽ കോർപറേഷനും ടൂറിസം പ്രമോഷൻ കൗൺസിലും ഇത്തവണ പുലിക്കളി ആഘോഷം ഒഴിവാക്കിയിരുന്നു. എന്നാൽ ചടങ്ങായി 'പുലിക്കളി' മാത്രമായി നടത്താനുള്ള പുലിക്കളി പ്രേമികളുടെ ആവശ്യത്തിൽ പൊലീസ് ആദ്യം അനുകൂല നിലപാട് സ്വീകരിച്ചു. ഇതനുസരിച്ച് 11 പുലികളും 11 മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലില്‍ പുലിക്കളി സംഘടിപ്പിക്കാൻ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബോധവത്കരണമാണ് ഉദ്ദേശ്യമെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. പുലിക്കളിയുടെ ചിത്രങ്ങളിട്ട് ജില്ല പൊലീസി​െൻറ ഔദ്യോഗിക വെബ്സൈറ്റും ഇതേ രൂപത്തിൽ സജ്ജമാക്കി, പൊലീസും പുലിക്കളിക്കൊപ്പം എന്ന് ടാഗ് ഇടുകയും ചെയ്തു. പുലിക്കളി സംഘടിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ കോർപറേഷനും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പരാതിയുമായി മുന്നോട്ടുവന്നു. വിവരം മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിഞ്ഞതോടെ ജില്ല ഭരണകൂടത്തിൽ നിന്നും വിശദീകരണം തേടി. തുടർന്ന് ആദ്യം അനുമതി നൽകിയ പൊലീസ് അപേക്ഷ നിരാകരിച്ചു. പ്രളയക്കെടുതി സാഹചര്യത്തിൽ ആഘോഷം പാടില്ലെന്ന് നിർദേശമുണ്ടെന്നും അതനുസരിച്ച് പുലിക്കളിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കമീഷണർ യതീഷ്ചന്ദ്ര പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story