Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പിൽനിന്ന്​ സാധനം കടത്ത്​: കോൺഗ്രസിൽ ​േചരിപ്പോര്​

text_fields
bookmark_border
തൃശൂർ: ദുരിതാശ്വസ ക്യാമ്പിലേക്ക് എത്തിച്ച ഭക്ഷ്യസാധനങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘം ഗോഡൗണിലേക്ക് കടത്തിയ സംഭവത്തിൽ കോൺഗ്രസിൽ ചേരിപ്പോര്. മുതിർന്ന നേതാക്കളായ എം.പി. വിൻസൻറും ഡി.സിസി വൈസ് പ്രസിഡൻറ് എം.പി. േപാളും പ്രതിക്കൂട്ടിൽ നിൽക്കുന്നതാണ് കോൺഗ്രസിനെ വലച്ചിരിക്കുന്നത്. കേസ് ഒതുക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടിയിൽ ആഭ്യന്തര തർക്കവും ഉടലെടുത്തു. ഞായറാഴ്ച വൈകീട്ടാണ് പാർട്ടിയെ നാണം കെടുത്തിയ സംഭവമുണ്ടായത്. തമിഴ്‌നാട് ട്രേഡേഴ്‌സ് പേരവൈ കമ്പനി എത്തിച്ച ആറ് ലോഡ് ഭക്ഷ്യ വസ്തുക്കളിലെ രണ്ട് ലോഡാണ് ഡി.സി.സി വൈസ് പ്രസിഡൻറ് ഡയറക്ടറായ നടത്തറ കാച്ചേരി പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘത്തി​െൻറ ഗോഡൗണിലേക്ക് കടത്തിയത്. ഇവിടെ നിന്ന് സിവിൽ സപ്ലൈസും പൊലീസും േചർന്ന് ഇത് പിടിച്ചെടുത്തു. ഡയറക്ടർ അറിയിച്ചതനുസരിച്ചാണ് ഗോഡൗൺ അനുവദിച്ചതെന്നും തനിക്ക് ഒന്നും അറിയില്ലെന്നും പറഞ്ഞ് സംഘം പ്രസിഡൻറ് രംഗത്ത് വന്നു. ഇതിനിടെ പിടിച്ചെടുത്ത രണ്ട് ലോഡ് ഭക്ഷ്യവസ്തുക്കൾ അനിൽ പൊറ്റേക്കാട്ട് പ്രസിഡൻറായുള്ള തൊഴിലാളി സഹകരണ സംഘത്തിലേക്ക് അയച്ചതാണെന്ന തമിഴ്നാട് കമ്പനി അസി.കമീഷണർക്ക് അയച്ച കത്ത് ആരോപണ വിധേയർ പുറത്തു വിട്ടിട്ടുണ്ട്. ഇതാകെട്ട, വെളുക്കാൻ തേച്ചത് പണ്ടായി എന്ന മട്ടിലായി. സ്ഥാപനത്തി​െൻറ സീൽ പോലുമില്ലാത്ത കത്താണെന്ന് തിരിച്ചടിച്ച് കോൺഗ്രസുകാർ തന്നെ രംഗത്തെത്തി.. ഇതിനിടെ, സംഘത്തി​െൻറ അനുമതിയില്ലാതെയാണ് നേതാക്കൾ സംഘം സ്ഥലം ഉപയോഗിച്ചതെന്ന് സംഘം പ്രസിഡൻറ് ടി.കെ. ശ്രീനിവാസൻ അറിയിച്ചതോടെ കോൺഗ്രസിൽ ചേരിപ്പോര് മറ നീക്കി. ഇതാകട്ടെ ഭരണസമിതിയിലെ ഒരു വിഭാഗത്തിനും മുൻ എം.എൽ.എ എം.പി. വിൻസ​െൻറിനോട് അനുഭാവമുള്ളവർക്കുമെതിരെയാണ്. സ്ഥലം ഉപയോഗിച്ചത് സംഘത്തി​െൻറ അറിവോടെയല്ല-പ്രസിഡൻറ് തൃശൂർ: പ്രദേശിക നേതാക്കൾ സംഘം വക സ്ഥലം ഉപയോഗിച്ചത് സംഘത്തി​െൻറ അറിവോടെയോ, ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യത്തിലോ അല്ലെന്ന് പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘം പ്രസിഡൻറ് ടി.കെ. ശ്രീനിവാസൻ, വൈസ് പ്രസിഡൻറ് സെബി ഇരുമ്പൻ, സെക്രട്ടറി പി.പി. സുനിത എന്നിവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്ന തമിഴ്നാട് വക സാധനങ്ങൾ ഇറക്കിയതിനെ സംബന്ധിച്ച് സംഘത്തിന് ഒരു ബന്ധവുമില്ല എന്ന് അവർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story