Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​നേഹം ഇലയിട്ടു;...

സ്​നേഹം ഇലയിട്ടു; സൗഹൃദം സദ്യ വിളമ്പി ​

text_fields
bookmark_border
ചാവക്കാട്: പ്രളയകാലം പുനഃസൃഷ്ടിച്ചത് നഷ്ടമായ ഐക്യകേരളമെന്ന അവബോധമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. പ്രളയക്കെടുതിയിൽ വീടുകളിൽ വെള്ളം കയറി ജീവിതം ദുസ്സഹമായി മാറിയതിനെ തുടർന്ന് ഒരുമനയൂർ നാഷനൽഹുദ സ്കൂളിലേക്ക് മാറിതാമസിച്ചവരോടൊപ്പം ഓണമുണ്ട് അവരെ തിരികെ വീടുകളിലേക്ക് പോകാൻ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മാറിത്താമസിച്ച ക്യാമ്പാണ് ഓണാഘോഷത്തോടെ പിരിച്ചുവിട്ടത്. യാത്രയയപ്പ് യോഗത്തിൽ മുഖ്യപ്രഭാഷകനായ എഴുത്തുകാരൻ പി. സുരേന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് തുടങ്ങിയവരും ഓണസദ്യ ഉണ്ടു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും ഒരുമനയൂർ പഞ്ചായത്തംഗവുമായ ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിത, വില്ലജ് ഓഫിസർ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, സ്കൂൾ പ്രിൻസിപ്പൽ പി.കെ. മുസ്തഫ. വെൽഫയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ ഉസ്മാൻ, ബി.ജെ.പി പ്രസിഡൻറ് നന്ദകുമാർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ജെ. ചാക്കോ, പഞ്ചായത്തംഗം ജ്യോതി ബാബുരാജ് എന്നിവർ സംസാരിച്ചു. സേവന പ്രവർത്തനങ്ങളിലെ മികവിന് സ്കൂൾ അധ്യാപകൻ അസീസിനെ അബ്ദുൽ ഖാദർ എം.എൽ.എ ആദരിച്ചു. ഗാനമേളയിൽ പാട്ടുപാടുന്നതിനിടെ ഏങ്ങണ്ടിയൂർ കാർത്തികേയൻ അദ്ദേഹത്തി​െൻറ ചിത്രം വരച്ചും ആദരിച്ചു. പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് ക്യാമ്പ് സ്മരണക്ക് വൃക്ഷത്തൈ നട്ടു. ക്യാമ്പ് പ്രവർത്തന സമിതി കൺവീനർകൂടിയായ സ്കൂൾ മാനേജർ ടി. അബൂബക്കർ സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വില്ലേജ് ഓഫിസർ മനോജ് വിതരണം ചെയ്തു. കോയഹാജി, ഷിഹാബ്, റസാഖ് തിരുവത്ര, സൈഫുദ്ധീൻ, റഹീം, ഷാജി, ഫിറോസ്, സജീവൻ, ബാലകൃഷ്ണൻ, പിതാംബരൻ, വിജയൻ, സുബ്രഹ്മണ്യൻ, സരസ്വതി, രത്നം, വേളി, ലിജി സുഹൈൽ, യൂനസ് ബിൻ അലി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story