Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: ഗുരുവായൂരിൽ പ്രത്യേക കൗണ്‍സില്‍ ചേരും

text_fields
bookmark_border
ഗുരുവായൂര്‍: പ്രളയത്തിൽ ഗുരുവായൂർ നഗരസഭയിൽ 24 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 74 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രളയ ദുരിതം നഗരസഭയില്‍ ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ ചേരും. പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. നഗരസഭയില്‍ വിവാഹ രജിസ്‌ട്രേഷനെത്തുന്ന വധൂവരന്മാരില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള സൗകര്യവും അടുത്ത ദിവസം മുതല്‍ ഒരുക്കും. വിളക്കുമാടം സമർപ്പണം ഗുരുവായൂര്‍: ദേവസ്വം കീഴേടം നെന്മിനി ബലരാമക്ഷേത്രത്തില്‍ പുതുതായി പണിത വിളക്കുമാടം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് സമര്‍പ്പിച്ചു. ക്ഷേത്രം ഊരാളന്‍ പ്രഫ. നീലകണ്ഠന്‍ ഭട്ടതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയന്‍, പി. ഗോപിനാഥന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻറ് മുകുന്ദരാജ, സെക്രട്ടറി രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒരു ഭക്ത​െൻറ വഴിപാടായാണ് വിളക്കുമാടം നിര്‍മിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story