Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്‌കൂൾ ശുചീകരിക്കാൻ...

സ്‌കൂൾ ശുചീകരിക്കാൻ വകുപ്പ്​ മന്ത്രിയും

text_fields
bookmark_border
ആമ്പല്ലൂര്‍: വെള്ളം കയറിയ കന്നാറ്റുപ്പാടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ മന്ത്രി സി. രവീന്ദ്രനാഥി​െൻറ നേതൃത്വത്തില്‍ ശുചീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, അംഗം ജയന്തി സുരേന്ദ്രന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍, അംഗങ്ങളായ ഇ.കെ. സദാശിവന്‍, മുഹമ്മദാലി കുയിലന്‍തൊടി, പി.ടി.എ പ്രസിഡൻറ് ഷാനവാസ്, കൊടകര ബി.പി.ഒ കെ. നന്ദനന്‍, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ സർവശിക്ഷ അഭിയാന്‍ പ്രവര്‍ത്തകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. കമ്പ്യൂട്ടറുകളും രേഖകളും നശിച്ച സ്‌കൂളില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളി​െൻറ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. വരന്തരപ്പിള്ളി മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story