Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി മേഖലയിലെ...

ചാലക്കുടി മേഖലയിലെ പഞ്ചായത്തുകളിൽ ഇനിയും കുടിവെള്ളമില്ല

text_fields
bookmark_border
കൊരട്ടി, കാടുകുറ്റി, പരിയാരം, മേലൂര്‍ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം ആരംഭിക്കാനായില്ല ചാലക്കുടി: കൊരട്ടി, കാടുകുറ്റി, പരിയാരം, മേലൂര്‍ പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം തുടങ്ങിയില്ല. ചാലക്കുടിയിലെ സെക്ഷന്‍ രണ്ടും മറ്റ് 21 ഓളം റൂറല്‍ ഏരിയ ജലവിതരണ പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ശ്രമിക്കുന്നു. ചാലക്കുടി നഗരത്തില്‍ വിതരണം നടക്കുന്ന നമ്പര്‍ വണ്‍ സെക്ഷനുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ പമ്പിങ്ങും വിതരണം തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് മലിനമായ വീടുകള്‍ ശുചിയാക്കാന്‍ വെള്ളമില്ല. കിണറുകള്‍ മലിനമായിരിക്കുകയാണ്. ആഗസ്റ്റ് 15 ഓടെയാണ് ചാലക്കുടി മേഖലയിലെ ജലവിതരണം നിലച്ചത്. വാട്ടര്‍ അതോറിറ്റിയുടെ പുഴയോരത്തെ പമ്പ് സെറ്റുകൾ തകരാറിലാവുകയായിരുന്നു. പുഴയിലെ ജലം കലങ്ങുകയും മാലിന്യം നിറയുകയും മൃഗങ്ങളുടെ ജഡങ്ങള്‍ നിറയുകയും ചെയ്തതോടെ വെള്ളം ഉപയോഗശൂന്യവുമായി. വെള്ളം ഇപ്പോള്‍ അല്‍പം തെളിഞ്ഞിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പ്രധാന കേന്ദ്രമായ കുന്നപ്പിള്ളി ദേവരാജ ഗിരിയിലെ സംഭരണി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്തതാണ് കൊരട്ടി, മേലൂര്‍ മേഖലയിലേക്ക് ജലവിതരണം തുടങ്ങുന്നതിന് തടസ്സം. നഗരസഭയിലെ കെ.എസ്.ആര്‍.ടി.സി പരിസരത്തേക്ക് പൈപ്പ് ലൈനിലെ തകരാര്‍മൂലം വിതരണം സ്തംഭിച്ചിരിക്കുകയാണ്. ആളൂര്‍ മേഖലയിലെ മുടങ്ങി കിടക്കുന്ന പമ്പിങ്ങിന് ബദല്‍ സംവിധാനമായി കാളാഞ്ചിറയില്‍നിന്ന് വെള്ളം നല്‍കും. അതിനായി ഇവിടത്തെ പമ്പിങ് മൂന്ന് ഷിഫ്റ്റാക്കി. കൊടകരയിലും പമ്പിങ് ആരംഭിച്ചു. പരിയാരത്തെ പമ്പ് ഹൗസുകള്‍ മണല്‍ കയറി ഉപയോഗിക്കാന്‍ കഴിയാതായി. എല്ലായിടത്തും രണ്ടു ദിവസത്തിനുള്ളില്‍ ശുദ്ധജല വിതരണം ചെയ്യാനാണ് ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story