Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി: 35,000...

പ്രളയക്കെടുതി: 35,000 കോടിയുടെ നഷ്​ടം -മന്ത്രി

text_fields
bookmark_border
തൃശൂരി​െൻറ ദാഹമകറ്റാൻ 'സ്നിത'യെത്തി തൃശൂർ: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 35,000 കോടിയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക കണക്കെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. വിയ്യൂര്‍ പ്രളയ ദുരിതാശ്വാസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമാപന യോഗവും വിവിധ ധനസഹായ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അര്‍ണബ് ഗോ സ്വാമി ആക്ഷേപിച്ചാലൊന്നും തളരുന്നതല്ല കേരളജനതയെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി ചെയര്‍മാന്‍ പി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ നിർവഹിച്ചു. പ്രളയദുരിതാശ്വാസത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും സാമ്പത്തിക സഹായം നല്‍കിയവരേയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story