Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ താലൂക്കിൽ ഇനി ആറ്​ ക്യാമ്പുകൾ കൂടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്കിൽ ഇനി ആറു ക്യാമ്പുകൾ കൂടി അവശേഷിക്കുന്നു. ബഹുഭൂരിപക്ഷം ക്യാമ്പുകളും പിരിച്ചുവിട്ടു. മുന്നൂറോളം കുടുംബങ്ങളിലായി എണ്ണൂറോളം ആളുകളാണ് ക്യാമ്പുകളിൽ അവശേഷിക്കുന്നത്. ഇവരിലേറെ പേരുടെയും വീടുകൾ തകർന്നതും, വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പലരും ബന്ധു വീടുകളിലേക്കും മറ്റുമായി മാറിയിട്ടുണ്ട്. ചിലർ വാടക വീട്ടിലേക്കും പോയി. തീരെ നിവൃത്തിയില്ലാത്തവരും വീടുകൾ ഇനിയും വൃത്തിയാക്കാൻ സാധിക്കാത്തവരുമാണ് ക്യാമ്പുകളിൽ തങ്ങുന്നത്. ചിലയിടങ്ങളിൽ വൈദ്യുതിയും, കുടിവെള്ളവും എത്താത്ത അവസ്ഥയുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച എൺപതോളം ക്യാമ്പുകളിൽ പാപ്പിനിവട്ടം ജി.എൽ.പി.എസ്, പെരിഞ്ഞനം ഇൗസ്റ്റ് യു.പി.എസ് എന്നീ സ്കൂൾ ക്യാമ്പുകളാണ് താലൂക്കിൽ അവശേഷിക്കുന്നത്. മേത്തല കമ്യൂണിറ്റി ഹാൾ, കൊടുങ്ങല്ലൂർ ടൗൾ ഹാൾ, കയ്പമംഗലം എസ്.എൻ.ഡി.പി.ഹാൾ, എടത്തിരുത്തി കൃസ്തുരാജ്ഹാൾ എന്നിവ ഉൾപ്പെടെ ആറ് ക്യാമ്പുകളാണ് ഇപ്പോൾ താലൂക്കിൽ പ്രവർത്തിക്കുന്നത്. കെ.കെ.ടി.എം കോളജിൽ അവശേഷിക്കുന്നവരെ നായ്ക്കുളത്തെ ഫ്ളാറ്റിലേക്ക് മാറ്റി. ഇതോടെ ഇൗ ക്യാമ്പ് തിങ്കളാഴ്ച വൈകീട്ട് അവസാനിപ്പിച്ചു. സ്കൂൾ ക്യാമ്പുകൾ ചൊവ്വാഴ്ച ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പുകൾ നിർത്തിയ സ്കൂളുകളിൽ ശുചീകരണം നടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story