Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ മർദിച്ച് പണം...

യുവാവിനെ മർദിച്ച് പണം കവർന്ന സംഘാഗം പിടിയിൽ

text_fields
bookmark_border
കുന്നംകുളം: ബൈക്ക് തടഞ്ഞുനിറുത്തി യുവാവിനെ മർദിച്ച് പണം കവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ചിറ്റിലപ്പിള്ളി കളത്തിൽ വീട്ടിൽ മനുവിനെയാണ് (26) എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ചിറ്റിലപ്പിള്ളി കോഴിപറമ്പിൽ സുഭാഷി​െൻറ മകൻ സുബിമോനെ ആക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ഒാടെ കുന്നംകുളം നിർദിഷ്ട ബസ്സ്റ്റാൻഡിനു സമീപത്ത് വെച്ചായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കീശയിൽനിന്ന് 8,800 രൂപ പിടിച്ചെടുക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ ഫയാസ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ബാർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള പിടിച്ചുപറി സംഘം പ്രവർത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story