Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ കെടുതികൾക്ക്​...

പ്രളയ കെടുതികൾക്ക്​ കൈതാങ്ങായി യുവജനകൂട്ടായ്​മകൾ

text_fields
bookmark_border
അന്നമനട: പ്രളയ കെടുതികൾക്ക് കൈതാങ്ങായി യുവജനകൂട്ടായ്മകളും സേനാവിഭാഗങ്ങളും സജീവമായി. വെള്ളക്കെട്ടിലായ വീടുകൾ ശുചീകരിക്കാൻ പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്തു നൽകുകയാണിവർ. സി.ആർ.പി.എഫ് ഭടന്മാർ അന്നമനട, കുഴൂർ പഞ്ചായത്തിലാണ് ഇറങ്ങിയത്. നടൻ ജോജി ജോർജ് അടങ്ങിയ കുഴൂർ കാക്കുളിശേരിയിലെ യുവജന സൗഹൃദ കൂട്ടവും സേവനത്തിന് എത്തിയിരുന്നു. അഞ്ച് ദിനങ്ങളിലായി 900 വളൻറിയർമാരെ വിവിധ പഞ്ചായത്തുകൾക്ക് വിട്ടു നൽകി. കുഴൂർ, പൊയ്യ മടത്തുംപടി ക്യാമ്പ് നിറുത്തിെല്ലന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് ഏതാനും ദിവസം കൂടി തുടരും. നൂറുകണക്കിന് ശുചീകരണ വസ്തുക്കൾ വളൻറിയർമാരായ യുവാക്കൾ വിവിധ പഞ്ചായത്തുകളിൽ എത്തി വിതരണം നടത്തി. മാള ഐ.എസ്.ടി കേന്ദ്രമാക്കി യുവാക്കളും സേവനത്തിനെത്തി. അതേസമയം പശുക്കളുടെ ജഡം കുഴിച്ചുമൂടലാണ് അധികൃതർക്ക് തലവേദനയായത്. ആവശ്യമായ ഇന്ധനവും തൊഴിലാളികളുടെ ലഭ്യതയും വിലങ്ങുതടിയാവുന്നുണ്ട്. ഇതിനിടെ അന്നമനട പഞ്ചായത്ത് നഷ്ടപരിഹാര തുകയായി 20 കോടി പ്രസിഡൻറ് ടെസി ടൈറ്റസ് ആവശ്യപ്പെട്ടു. ശുചീകരണ പ്രക്രിയയിൽ കൈയെത്താതെ കുണ്ടൂർ പുഴയോരം തുടരുന്നുണ്ട്. ഇവിടെ വരും ദിവസങ്ങളിൽ സി.ആർ.പി.എഫ് സേവനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story