Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യസാധനങ്ങൾ...

ഭക്ഷ്യസാധനങ്ങൾ വൃത്തിഹീന സാഹചര്യത്തിൽ; കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
തൃശൂര്‍: ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള സാധനങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. മാസങ്ങളോളമായി ഉപയോഗ ശൂന്യമായും ചോർന്നൊലിച്ചും കിടന്നിരുന്ന കോർപറേഷൻ ഒളരി കമ്യൂണിറ്റി ഹാളിലായിരുന്നു ഭക്ഷ്യ സാധനങ്ങൾ കൊണ്ടിട്ടിരുന്നത്. വിവരമറിഞ്ഞ് കൗൺസിലർ പ്രസാദ് മേയർക്കും സെക്രട്ടറിക്കും കലക്ടർക്കും കത്ത് നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലായിരുന്നു കുത്തിയിരിപ്പ്. കോർപറേഷൻ ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എതിർത്ത കൗൺസിലറുടെ നിലപാട് തർക്കത്തിനിടയാക്കി. ഇതോെട വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സ്ഥലം വൃത്തിയാക്കാന്‍ എസ്.ഐ നിർദേശം നല്‍കി. പൊലീസി​െൻറ സാന്നിധ്യത്തില്‍ ശുചീകരണവും തുടങ്ങി. വസ്തുക്കള്‍ അടിയന്തരമായി ഹാളില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന പൊലീസി​െൻറ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story