Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാടിയുണ്ടാക്കിയ പണം...

പാടിയുണ്ടാക്കിയ പണം പ്രളയബാധിതർക്ക്​

text_fields
bookmark_border
വടക്കാഞ്ചേരി: പ്രളയദുരിതത്തിൽ വീണുപോയവരെ നെഞ്ചോട് ചേർത്ത് കേരള കലാമണ്ഡലത്തിലെ താൽക്കാലിക സംഗീതാധ്യാപകൻ കലാമണ്ഡലം കാർത്തികേയൻ. പാടിയുണ്ടാക്കിയ മൂന്ന് ലക്ഷം രൂപ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് കൈമാറാനാണ് തീരുമാനം. കലാമണ്ഡലം കാർത്തികേയൻ ശാസ്ത്രീയ നൃത്തത്തിന് പിന്നണി പാടുവാൻ തുടങ്ങിയിട്ട് ഏഴു വർഷമായി. കേരളത്തിനകത്തും പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉൾപ്പെടെ നിരവധി വേദികളിൽ പാടാൻ കഴിഞ്ഞു. ഏറെയും കുട്ടികളുടെ നൃത്ത അരങ്ങേറ്റ പരിപാടികൾ ആണ്. കൂടുതലും ഗുരുവായൂർ കൃഷ്ണ​െൻറ തിരുനടയിൽ. ഓരോ പരിപാടികൾക്കും കുട്ടികൾ കാല് തൊട്ടു വന്ദിച്ചു നൽകുന്ന ദക്ഷിണയിലും നൃത്ത അധ്യാപകർ നൽകുന്ന പ്രതിഫലത്തിലും ഒരുപാട് അച്ഛനമ്മമാരുടെ വിയർപ്പും കഷ്ടപ്പാടും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞതായി കാർത്തികേയൻ പറഞ്ഞു. കുട്ടികളും സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും അടക്കം നിരവധി പേർ പ്രളയദുരിതത്താൽ തീരാദുഃഖത്തിലാണ്. അവരുടെ ദുഃഖം അകറ്റാൻ ആവുന്നത് ചെയ്യുന്നതി​െൻറയും ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷം രൂപയിൽ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി പ്രളയം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികളുടെ തുടർപഠന ആവശ്യങ്ങൾക്കും ചെലവഴിക്കാനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story