Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശ്വാസം പകരാൻ...

ആശ്വാസം പകരാൻ മമ്മുട്ടിയെത്തി

text_fields
bookmark_border
മേത്തല: പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട് കോട്ടപ്പുറം സ​െൻറ് മൈക്കിൾസ് എൽ.പി സ്കൂളിലെ ക്യാമ്പിൽ അഭയം പ്രാപിച്ച ദുരിതബാധിതർക്ക് ആശ്വാസം പകരാൻ നടൻ മമ്മുട്ടി എത്തി. 'സങ്കടം വേണ്ട, നാട് മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്'. മലയാളത്തി​െൻറ പ്രിയ നട​െൻറ ആശ്വാസവാക്കുകൾക്കു മുന്നിൽ പ്രളയബാധിതർ വിതുമ്പി. പത്ത് ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നും ബാക്കി മലയാളികൾ ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ടെന്നും മമ്മുട്ടി പറഞ്ഞു. സർക്കാരും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. നിങ്ങൾ ക്ഷമ പാലിക്കണം മമ്മുട്ടി അഭ്യർഥിച്ചു. നടന്മാരായ രമേഷ് പിഷാരടി, നാദിർഷ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ എന്നിവരും മമ്മുട്ടിക്കൊപ്പമുണ്ടായിരുന്നു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, വാർഡ് കൗൺസിലർ വി.എം. ജോണി എന്നിവർ ചേർന്ന് മമ്മുട്ടിയെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story