Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാന്ത്വനവുമായി...

സാന്ത്വനവുമായി മമ്മുട്ടിയെത്തി

text_fields
bookmark_border
മാള: 'ഒപ്പമുണ്ടാകും. പ്രതീക്ഷ കൈവിടരുത്...'പറയുന്നത് മലയാളത്തി​െൻറ മഹാനടൻ മമ്മുട്ടി. മാള പൊയ്യ മടത്തുംപടി ക്യാമ്പിലാണ് അപ്രതീക്ഷിതമായി മമ്മുട്ടി എത്തിയത്. 'നഷ്ടത്തെക്കുറിച്ച് നന്നായറിയാം. തളരരുത്. പിടിച്ച് നിൽക്കണം. കൈത്താങ്ങായി ഞങ്ങൾ ഉണ്ടാകും...'പ്രളയം തീർത്ത ദുരിത തീരത്ത് സാന്ത്വനമാവുകയായിരുന്നു അദ്ദേഹത്തി​െൻറ വാക്കുകൾ. ആയിരത്തിലധികം പേരുള്ള ക്യാമ്പാണിത്. കുത്തിയതോട്, പുത്തൻവേലിക്കര, മാളവന, കണക്കൻ കടവ് പ്രദേശങ്ങളിലുള്ളവരാണ് ഇവിടെയുള്ളത്. കുത്തിയതോടിൽ മുങ്ങി മരിച്ച ആറുപേരുടെ അടുത്ത ബന്ധുക്കളും ഇവിടെയുണ്ട്. രമേഷ് പിഷാരടി, നാദിർഷ, ടി.എൻ. പ്രതാപൻ എന്നിവർ മമ്മൂട്ടിയോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story