Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ

ഗുരുവായൂർ

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയില്‍ അവശേഷിച്ച ഏക ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് പേരകം സ​െൻറ് മേരീസ് പള്ളിയുടെ പാരിഷ് ഹാളില്‍ നഗരസഭയുടെ നേതൃത്വത്തിൽ ഓണസദ്യയൊരുക്കി. വാഴപ്പുള്ളി മേഖലയിലെ 32 പേരാണ് തിരുവോണ നാളിലും ക്യാമ്പില്‍ ഉണ്ടായിരുന്നത്. കനോലി കനാലിലെ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടു മൂലമാണ് ഇവര്‍ പേരകം പള്ളിയില്‍ അഭയം തേടിയിരുന്നത്. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ്, ടി.എസ്. ഷെനില്‍, കൗണ്‍സിലര്‍ പ്രസീദ മുരളീധരന്‍, നിഷില്‍ ചന്ദ്രന്‍, എ.വി. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. വൈകീട്ടോടെ ക്യാമ്പിലുള്ളവരെല്ലാം വീടുകളിലേക്ക് മടങ്ങി. നഗരസഭയില്‍ ഇനി ക്യാമ്പുകളൊന്നുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story