Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽ തകർന്ന പാലം ...

പ്രളയത്തിൽ തകർന്ന പാലം പുനർനിർമിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: പ്രളയത്തില്‍ തകര്‍ന്ന പാലം നാട്ടുകാര്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. തകര്‍ന്ന് ഗതാഗതം മുടങ്ങിയ ആലേങ്ങാട് - പീച്ചാംപിള്ളി റോഡിലാണ് നാട്ടുകാര്‍ പുതിയ പാലം നിര്‍മിച്ചത്. വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഇവിടത്തെ വലിയപാലം തകര്‍ന്നതോടെയാണ് വാഹനഗതാഗതം മുടങ്ങിയത്. കല്ലൂരില്‍നിന്ന് വരാക്കര, വരന്തരപ്പിള്ളി ഭാഗങ്ങളിലേക്കുള്ള പ്രധാന മാര്‍ഗമാണിത്. ബസ് സര്‍വിസുള്ള റോഡിലെ ഗതാഗതം പൂർണമായി നിലച്ചതോടെ നൂറുകണക്കിനാളുകള്‍ ദുരിതത്തിലായി. പാലത്തിലൂടെയുള്ള കുടിവെള്ള വിതരണ പൈപ്പും പൊട്ടിയിരുന്നു. തകര്‍ന്ന പഴയ പാലത്തിനു മുകളില്‍ കനമുള്ള മരത്തടികള്‍ നിരത്തി, മണ്ണും കല്ലും ഉപയോഗിച്ച് ബലപ്പെടുത്തിയാണ് പാലം പണിതിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story