Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യസഹായത്തിന്...

വൈദ്യസഹായത്തിന് ജിപ്മറിൽനിന്ന് സംഘമെത്തി

text_fields
bookmark_border
ആമ്പല്ലൂര്‍: പ്രളയബാധിതര്‍ക്ക് വൈദ്യസഹായവുമായി പോണ്ടിച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജീപ്മറില്‍ നിന്നുള്ള വിദഗ്ധ സംഘം വരന്തരപ്പിള്ളിയിലെത്തി. പാലപ്പിള്ളി ചക്കിപറമ്പ് ആദിവാസി കോളനി, കലവറക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം, കോടാലി മൂലംകുടം എന്നിവിടങ്ങളില്‍ സംഘം മെഡിക്കല്‍ ക്യാമ്പ് നടത്തി. ജിപ്‌മര്‍ ന്യൂറോ വിഭാഗം മേധാവി ഡോ. പ്രദീപ് എസ്. നായര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജീപ്‌മറില്‍ ജോലി ചെയ്യുന്ന 2700 മലയാളികള്‍ ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ക്യാമ്പുകളിലേക്ക് ബ്ലീച്ചിങ് പൗഡര്‍, അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും ജീപ്‌മറില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഡോ. ബിജു പൊറ്റക്കാട്, ഡോ. സന്തോഷ് സതീഷ്, ഡോ. ശ്രീരാഗ്, ഡോ. ജഗദീഷ് മേനോന്‍, ഡോ. ഹരിചന്ദ്രകുമാര്‍, ഡോ. ബ്ലെസി, നഴ്‌സിങ് ഓഫിസര്‍ ഹാവോള്‍ പ്രഭ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story