Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈനികൾക്ക് രാഖികെട്ടി...

സൈനികൾക്ക് രാഖികെട്ടി വനിതകൾ

text_fields
bookmark_border
അന്നമനട: സി.ആർ.പി.എഫ് ഭടന്മാർക്ക് രാഖി കെട്ടി അന്നമനടയിലെ വനിതകൾ. പ്രളയകാലത്ത് രക്ഷകരായെത്തിയ സി.ആർ.പി.എഫ് ഭടന്മാർ ഇനിയും തിരിച്ചു പോയിട്ടില്ല. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ രക്ഷാബന്ധ് ദിനമായ ഞായറാഴ്ചയാണ് ഭടന്മാർക്ക് രാഖി കെട്ടാൻ വനിതകൾ എത്തിയത്. അന്നമനട പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ് രാഖി കെട്ടി. തങ്ങളുടെ ജീവൻ നൽകിയും ഭാരതീയരായ സഹോദരികളെ സംരക്ഷിക്കുമെന്ന് ഭടന്മാർ പ്രതിജ്ഞ പുതുക്കി. പുഴയോര പ്രദേശങ്ങളിൽ വീടുകൾ ശുചീകരണം നടത്തുകയാണിവർ. 450 ഭടന്മാരാണ് പുഴയോര പഞ്ചായത്തുകളിൽ സേവനം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story