Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനാപ്പുഴ സ്‌കൂള്‍...

ആനാപ്പുഴ സ്‌കൂള്‍ ശുചീകരണത്തിന് വിദ്യാഭ്യാസ മന്ത്രിയും

text_fields
bookmark_border
തൃശൂർ: പ്രളയക്കെടുതിയില്‍ വെള്ളം കയറിയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ ആനാപ്പുഴ പാലിയംതുരുത്ത് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ശുചീകരണത്തിനിറങ്ങി. സ്‌കൂളിലെത്തിയെ മന്ത്രിയോട് അധികൃതര്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ശുചീകരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ് ചൂലും ബ്രഷും വാങ്ങി ശുചീകരണത്തിൽ പങ്കാളിയാവുകയായിരുന്നു അദ്ദേഹം. ഇതോടെ അവിടെ കൂടിയവർക്കും ആവേശമായി. നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് പൊതുവിദ്യാലയത്തെ ശുചിയാക്കാന്‍ എത്തിയത്. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, വിദ്യാഭ്യാസ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story