Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലക്ക്​ ആ​ന്ധ്രയുടെ ...

ജില്ലക്ക്​ ആ​ന്ധ്രയുടെ വക 400 മെട്രിക്​ടൺ അരി

text_fields
bookmark_border
തൃശൂർ: ജില്ലക്ക് ആന്ധ്രസര്‍ക്കാര്‍ നൽകിയത് 400 മെട്രിക്ടൺ അരി. ആദ്യഗഡുവായ 299.675 മെട്രിക് ടണ്‍ അരി ഒാണദിനമായ ശനിയാഴ്ച കുരിയച്ചിറ വെയര്‍ഹൗസിൽ എത്തി. ഞായറാഴ്ചയോടെ 300 മെട്രിക് ടണ്‍ അരിയും എത്തി. ബാക്കി അടുത്ത ദിവസങ്ങളിൽ എത്തും. പ്രളയബാധിത മേഖലയിലെ ദുരിതബാധിതര്‍ക്കായി ആന്ധ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി ജില്ല കലക്ടറാണ് ഏറ്റുവാങ്ങിയത്. തിരുവോണനാളിൽ എത്തിയ അരി വാഹനത്തിൽനിന്ന് ഇറക്കുന്നതിന് കുരിയച്ചിറ വെയര്‍ഹൗസിലെ തൊഴിലാളികളും പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥരും കർമനിരതരായി.
Show Full Article
TAGS:LOCAL NEWS 
Next Story