Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുകാരുടെ...

വീട്ടുകാരുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുത്തു

text_fields
bookmark_border
മാള: പ്രളയക്കെടുതിയിൽ താമസ യോഗ്യമല്ലാത്ത വീട്ടുകാരുടെ പുനരധിവാസം പഞ്ചായത്തുകൾ ഏറ്റെടുത്തു. പുത്തൻചിറ പഞ്ചായത്ത് വാടക വീടുകൾ സംഘടിപ്പിച്ച് എട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മറ്റു പഞ്ചായത്തുകളും വിവിധ ഇടങ്ങളിലായി താമസത്തിന് സൗകര്യമൊരുക്കി. പ്രളയ ദുരിതത്തിൽ അകപ്പെട്ട് മാള, അന്നമനട, കുഴൂർ, പൊയ്യ, പുത്തൻചിറ, ആളൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള 25,000 പേരാണ് ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. പൊയ്യയിൽ ആയിരം അംഗങ്ങൾ വരുന്ന രണ്ട് ക്യാമ്പുകൾ പിരിച്ചുവിട്ടിട്ടില്ല. കുഴൂർ ഗവ. ഹൈസ്കൂളിലും ക്യാമ്പ് നിലനിൽക്കുന്നുണ്ട്. അന്നമനട കുമ്പിടിയിൽ നൂറ് അംഗങ്ങൾ ശേഷിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story