Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുവിദ്യാലയങ്ങൾ...

പൊതുവിദ്യാലയങ്ങൾ പ്രവർത്തനസജ്ജമാക്കാൻ സന്നദ്ധപ്രവർത്തനം

text_fields
bookmark_border
തൃശൂർ: പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാൻ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ നടത്തുന്ന സന്നദ്ധസേവന യജ്ഞത്തിൽ സംസ്ഥാനത്തുടനീളമുള്ള അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പി.ടി.എസ് എസ്.എം.സി അംഗങ്ങളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അഭ്യർഥിച്ചു. 26ന് നടന്ന പ്രവർത്തനങ്ങളിൽ പെങ്കടുത്തവരെ മന്ത്രി അഭിനന്ദിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തവും ഇടപെടലുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഓണാവധിക്കുശേഷം 29ന് തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂനിഫോമുകളും നഷ്ടപ്പെട്ട വിദ്യാർഥികള്‍ 31നുളളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story