Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണനാളിൽ മന്ത്രിമാര്‍...

ഓണനാളിൽ മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍

text_fields
bookmark_border
തൃശൂർ: ഓണനാളിലും ജില്ലയിലെ മന്ത്രിമാർ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു. രാവിലെ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മന്ത്രിമാരായ രവീന്ദ്രനാഥും സുനിൽകുമാറും വൈകുന്നേരം വരെ തങ്ങി. തമിഴ്‌നാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ആഹാരസാധനങ്ങളും മരുന്നും ശുചീകരണസാമഗ്രികളും ലോറികളിൽ നിന്നിറക്കാന്‍ മന്ത്രിമാരും കൂടിയപ്പോൾ പ്രായഭേദമേന്യ എല്ലാവരും ഒരുമിച്ചു. തുടര്‍ന്ന് എൻജിനീയറിങ്ങ് കോളജിലെ പാക്കിങ്ങ് കേന്ദ്രത്തിലും മറ്റ് ദുരിതാശ്വാസക്യാമ്പുകളിലും അവരെത്തി. ചേർപ്പ് ആറാട്ടുപുഴ ക്ഷേത്രത്തിനടുത്ത ക്യാമ്പിലെത്തിയാണ് മന്ത്രി രവീന്ദ്രനാഥ് ഭക്ഷണം കഴിച്ചത്. അന്തിക്കാട് പുത്തന്‍പീടികയിലെ സ​െൻറിനറി ഓഡിറ്റോറിയത്തിലെ ക്യാമ്പിലാണ് മന്ത്രി സുനിൽകുമാർ ഭക്ഷണം കഴിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story