Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽനിന്ന്​ രണ്ട്​...

തൃശൂരിൽനിന്ന്​ രണ്ട്​ കോടിയുടെ മയക്കുമരുന്ന് പിടിച്ചു

text_fields
bookmark_border
തൃശൂർ: നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയിൽ രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന 800 ഗ്രാം ഹാഷിഷ് ഓയിലും 240 ഗ്രാം ബ്രൗൺഷുഗറും എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന മയക്കുമരുന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് കൊണ്ടുവന്നയാൾ എക്സൈസിനെ കണ്ട് ഇവ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഫെവികോൾ പശയുടെ വലിയ ജാറിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. ഷാജി, അജയകുമാർ, പ്രിവൻറിവ് ഓഫിസർമാരായ പി.കെ. ഉണ്ണികൃഷ്ണൻ, റെനിൽ രാജൻ, ഗിരിധരൻ, വിശാൽ, കെ.എം. വിനോദ്, എൻ.ജി. സുരേഷ്, സി.ബി. സന്തോഷ്, വി.ബി. ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story