Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാതിക്കോടി​െൻറ...

കാതിക്കോടി​െൻറ ഗ്രാമനന്മയറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പ്​

text_fields
bookmark_border
കാതിക്കോട്: കാതിക്കോട് അൽഅഖ്സയുടെ കാമ്പസിലേക്ക് വടക്കേകര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും എത്തിയ 104 കുടുംബങ്ങളിൽ നിന്നുള്ള 350പേർ അറിഞ്ഞത് ഗ്രാമത്തി​െൻറ നന്മ. 11 ദിവസമാണ് നീണ്ടുനിന്നത്. ഈദും ഓണവും ക്യാമ്പ് അംഗങ്ങൾക്ക് നവ്യാനുഭവമായി. മുഴുവൻ പേരും പങ്കെടുത്ത ഈദ്ഗാഹ് ഹൃദ്യമായി. ഈദ് നമസ്കാരത്തിന് ശേഷം മധുരവിതരണത്തിെനാപ്പം സമ്മാനങ്ങൾ നൽകിയും സന്തോഷം പങ്കിട്ടു. ചടങ്ങിൽ കൂളിമുട്ടം വില്ലേജ് ഒാഫിസർ സി.കെ. ഷൈല സംസാരിച്ചു. തിരുവോണ നാളിൽ ക്യാമ്പ് അംഗങ്ങളോടൊപ്പം ഓണ സദ്യ കാതിക്കോട് ഗ്രാമം പങ്കിട്ടു. ആശ്വാസധനമായി 2000 രൂപയും, ഭക്ഷണ കിറ്റും, കുട്ടികൾക്ക് നോട്ട് പുസ്തകങ്ങളും നൽകി സ്വന്തം നാട്ടിലേക്ക് സ്കൂൾ ബസിൽ എത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story