Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുമയോടെ ക്യാമ്പുകളിൽ...

ഒരുമയോടെ ക്യാമ്പുകളിൽ ഓണാഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും ഒരുമയുടെ ഒാണാഘോഷം. പൂക്കളമിട്ടും സദ്യയുണ്ടും ഒാണകളിയും പാട്ടുമായി ദുരിതബാധിതർ ഒാണത്തെ വരവേറ്റു. പല ക്യാമ്പുകളും ഒാണാഘോഷത്തോടെ പിരിച്ചുവിട്ടു. മതിലകം സ​െൻറ്ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഒാണാഘോഷത്തോടെ ക്യാമ്പ് അവസാനിപ്പിച്ചു. ക്യാമ്പ് വിട്ടവർക്ക് ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുന്ന കിറ്റും വിതരണം ചെയ്തു. പുല്ലൂറ്റ് ടി.ഡി.പി യോഗം ഹാളിൽ ആഘോഷമായാണ് ദുരിതാശ്വാസ ക്യമ്പിന് സമാപനമായത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളജിലും സമാന അന്തരീക്ഷമായിരുന്നു. പനങ്ങാട്, കോതപറമ്പ്, ശ്രീ നാരായണപുരം, ആല വാസുദേവ വിലാസം യു.പി സ്കൂൾ എന്നിവിടങ്ങളിലും ക്യാമ്പുകളിൽ ഓണമാഘോഷിച്ചു. സദ്യവട്ടത്തോടെ കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പുറം സ​െൻറ് മൈക്കിൾസ് എൽ.പി സ്കൂൾ, നഗരസഭ ടൗൺ ഹാൾ, പുല്ലൂറ്റ് ഗവ. എൽ.പി. സ്കൂൾ തുടങ്ങിയിടങ്ങളിൽ ഓണാഘോഷമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story