Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് വൃത്തിയാക്കാൻ...

വീട് വൃത്തിയാക്കാൻ പോയപ്പോൾ കണ്ടത് മലമ്പാമ്പ്

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കരയിൽ വീടുകളിലെ വെള്ളം ഒഴിഞ്ഞതോടെ വീട് വൃത്തിയാക്കാൻ പോയപ്പോൾ കണ്ടത് ഭീമൻ മലമ്പാമ്പിെന. പിടികൂടുന്നതിനിടയിൽ യുവാവിന് കടിയേറ്റു. ശിവൻ എന്നയാൾക്കാണ് കൈക്കും കാലിനും കടിയേറ്റത്. വെള്ളം വലിഞ്ഞതോടെ ക്യാമ്പ് വിട്ട് നടുവിൽക്കര പുഴയോര നിവാസികൾ വീടുകളിൽ എത്തിയിരുന്നു. അപ്പോഴാണ് വീട്ടുപരിസരത്ത് ഒമ്പത് അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. ശിവൻ എന്നയാൾ മലമ്പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് കാലിലും കൈക്കും കടിച്ചത്. കഴിഞ്ഞ ദിവസം കണ്ടശാംകടവിൽ രണ്ട് മലമ്പാമ്പിനെ പിടികൂടിയിരുന്നു. വെള്ളം ഒഴിഞ്ഞതോടെ വീടുകളിൽ പാമ്പുകളുടെ ശല്യം ഏറി.
Show Full Article
TAGS:LOCAL NEWS 
Next Story