Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽ നിന്ന്​...

പ്രളയത്തിൽ നിന്ന്​ ജീവിതത്തിലേക്കും സ്വപ്​നങ്ങളിലേക്കും നീന്തി കയറിയവർക്ക്​ പുടവയും മോതിരവും

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയ ജലത്തിൽനിന്ന് ജീവിതത്തിലേക്കും ഒപ്പം മംഗല്ല്യ സ്വപ്നങ്ങളിലേക്കും നീന്തി കയറിയ യുവതികൾക്ക് പുടവയും മോതിരവും സമ്മാനിച്ച് സുമനസ്സുകളുടെ സഹായ ഹസ്തം. കൊടുങ്ങല്ലൂരിലെ പനങ്ങാട് എച്ച്.എസ്.എസ് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന രണ്ട് യുവതികൾക്ക് പുടവയും മോതിവരും നൽകി യാത്രയാക്കിയത്. കോൺഗ്രസ് എസ്.എൻ.പുരം മണ്ഡലം കമ്മിറ്റിയാണ് ഇൗ സവിശേഷ മുഹൂർത്തത്തിന് തുണയേകിയത്. ക്യാമ്പിൽ കഴിഞ്ഞിരുന്ന പറവൂർ എൽതുരുത്ത് ചാറക്കാട് കൂർക്കനാട് രാധാകൃഷ്ണ​െൻറ മകൾ അഞ്ജലി, വള്ളിവട്ടം കട്ടക്കൽ പറമ്പിൽ പുത്തൻ വീട് പരേതനായ കണ്ണ​െൻറ മകൾ ശ്രീദേവി എന്നിവർക്കാണ് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പുടവയും മോതിരവും സമ്മാനമായി ലഭിച്ചത്. പ്രളയം ഇരുവരുടെയും വീടുകളിൽ നാശം വിതച്ചു. വിവാഹത്തിനായി തയ്യാറാക്കിയ വസ്ത്രങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടു. വിവരം അറിഞ്ഞതോെടയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. എം.കോം വിദ്യാർഥിനിയായ അഞ്ജലി അക്ഷരാർത്ഥത്തിൽ മരണമുഖത്ത് നിന്നാണ് ജീവിതത്തിലേക്ക് നീന്തിയെത്തിയത്. 19 നായിരുന്നു മാല്യങ്കര കോട്ടുവള്ളിക്കാവ് സ്വദേശി വിനീഷുമായി വിവാഹം നിശ്ചയിച്ചിരുന്നത്. മുങ്ങിപ്പോയ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ക്യാമ്പിലെത്തിയ ശ്രീദേവിയുടെ വിവാഹം അടുത്ത മാസം 13നാണ് തീരുമാനിച്ചിരിക്കുന്നത്. രക്ഷിതാക്കൾ മരിച്ച ഇൗ യുവതിക്ക് എല്ലാ തുണയും മാതൃ സഹോദരി ശാന്തയാണ്. ബന്ധുവായ കൂളിമുട്ടം പൊക്കളായ സ്വദേശി മണികണ്ഠനാണ് വരൻ. വിവാഹ സത്ക്കാരം ക്യാമ്പിലെ സഹകാരിയായിരുന്ന പള്ളിനട സ്വദേശി ഷാനുവാണ് ഏറ്റെടുത്തിരിക്കുന്നത്. പുടവ കൈമാറ്റ ചടങ്ങിൽ കോൺഗ്രസ് ഭാരവാഹികളായ സൈനുദ്ദീൻ കാട്ടകത്ത്, അധ്യാപകനായ അബ്ദുറഹ്മാൻ, കെ.കെ. ഹൈദ്രോസ്, പി.ഡി. വിജയൻ, വാണിപ്രയാഗ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story