Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേക്കാട്ട്...

വടക്കേക്കാട്ട് പുനരധിവാസത്തിന് ജനകീയ പദ്ധതി

text_fields
bookmark_border
വടക്കേക്കാട്: പ്രളയത്തിൽ വാസയോഗ്യമല്ലാതായ 50 വീടുകളുടെ പുനർനിർമാണത്തിന് വടക്കേക്കാട് പഞ്ചായത്തിൽ പ്രാരംഭ പദ്ധതിയായി. നായരങ്ങാടിയിലെ കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗത്തിൽ െസക്രട്ടറി ആൻറണി വാഴപ്പിള്ളി ആദ്യഘട്ട പുനരധിവാസ പദ്ധതി അവതരിപ്പിച്ചു. ഇതനുസരിച്ച് നാനൂറു ചതുരശ്ര അടിയിൽ തറയും ശുചി മുറിയും താൽക്കാലിക താമസത്തിന് യോജിച്ച ഷെഡും പണിയും. ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭരണ സമിതി അംഗങ്ങൾ ചേർന്ന് ഒരു വീടിനുള്ള തുക നൽകുമെന്ന് പ്രസിഡൻറ് മറിയു മുസ്തഫ പറഞ്ഞു. അഭയം പാലിയേറ്റിവ് കെയർ, സ​െൻറ് സിറിയക് ചർച്ച്, വിവിധ മസ്ജിദ് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, പ്രവാസി കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സഹകരണം വാഗദാനം ചെയ്തു. യോഗത്തിൽ 20 വീടുകൾക്ക് വാഗ്ദാനം ലഭിച്ചു. ബാക്കി വീടുകൾക്കും തുക സമാഹരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്ന് മാസത്തിനകം വിടുകൾ പണിത് നൽകും. രണ്ടാം ഘട്ടത്തിൽ സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി നിർമാണം പൂർത്തിയാക്കും. അതേസമയം സി.പി.എം സ്വന്തമായി ഒരു വീട്പണി ഏറ്റെടുത്തതായി ലോക്കൽ സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിൽ ഭാഗികമായി നാശം സംഭവിച്ച വീടുകൾ നന്നാക്കുന്നതിന് വ്യക്തികളുടെ സഹായം തേടും ഓണക്കിറ്റ് വിതരണം ചെയ്തു വടക്കേക്കാട്: കല്ലൂർ മഹല്ല് കമ്മിറ്റി പ്രദേശത്തെ സഹോദര സമുദായത്തിലെ 110 വീടുകളിൽ സദ്യ വിഭവങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story