Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightckd 5 ക്ഷേത്രകമ്മിറ്റി ...

ckd 5 ക്ഷേത്രകമ്മിറ്റി പ്രസിഡൻറിനെ മർദിച്ചതായി പരാതി

text_fields
bookmark_border
കൊഴപ്പാമഠം ക്ഷേത്രകമ്മിറ്റി പ്രസിഡൻറിനെ മർദിച്ചതായി പരാതി അഞ്ച് ബൈക്കുകൾ കസ്റ്റഡിയിൽ പുന്നയൂര്‍ക്കുളം: കൊഴപ്പാമഠം ഭഗവതി ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് കിഴക്കേ ചെറായി കരിപ്പോട്ട് അനില്‍കുമാറിനെ (47) മർദിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് വടക്കേകാട് പൊലീസ് പ്രദേശത്ത് നിന്ന് അഞ്ച് ബൈക്കുകള്‍ കസ്റ്റഡില്‍ എടുത്തു. ഗ്രാമവേദി ക്ലബി​െൻറ ഷെഡ് പൊലീസ് പൊളിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. 15 വര്‍ഷമായി തിരുവോണ ദിവസം ക്ഷേത്രത്തില്‍ പട്ട് ചാര്‍ത്തുന്ന ചടങ്ങ് വഴിപാട് നടത്താറുള്ളത് ന്യൂ സിറ്റി ഫണ്ട് ആണ്. ഇത്തവണ വഴിപാടിനുള്ള പണവും സാമഗ്രികളും ക്ഷേത്രത്തില്‍ സ്വീകരിക്കാതിരുന്നത് സംബന്ധിച്ച് പ്രസിഡൻറിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് വഴിെവച്ചത്. ഇവിടെ ക്ഷേത്രം മുന്‍ സെക്രട്ടറിക്കും കുടുംബത്തിനും അമ്പലത്തില്‍ വഴിപാടും പൂജയും വിലക്കിയത് വിവാദമായിരുന്നു. ദുരിതബാധിതർക്ക് ഭക്ഷണകിറ്റ് എത്തിച്ച് കൊടുത്തു അണ്ടത്തോട്: പ്രളയ ദുരന്തത്തിലകപ്പെട്ടവർക്ക് അണ്ടത്തോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ ഒന്ന്, 15, 16, 17, 18, 19 വാർഡുകളിലെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ച് കൊടുത്തു. വി. അബ്ദുസമദി​െൻറ വസതിയിൽ നടന്ന ചടങ്ങിൽ അഷറഫ് ചാലിൽ അധ്യക്ഷത വഹിച്ചു. കിറ്റ്വിതരണത്തി​െൻറ ഉദ്ഘാടനം പെരിയമ്പലം ശ്രീ വേട്ടക്കാരൻ ക്ഷേത്രം സെക്രട്ടറി കറുത്തേടത്ത് ചന്ദ്രശേഖരൻ നിർവഹിച്ചു അണ്ടത്തോട് മഹല്ല് ജുമാഅത്ത് പള്ളി ഖതീബ് മുഹമ്മദ് അഷ്‌റഫി പ്രാർഥനക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി വൈസി യൂസഫ്, എ.എം. അലാവുദ്ധീൻ, വി.കെ. മുഹമ്മദ്, അബൂബക്കർ കാണക്കോട്ട്. ജബ്ബാർ അണ്ടത്തോട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉസ്മാൻ ആനോടിയിൽ സ്വാഗതവും റൗഫ് മാലിക്കുളം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story