Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightckd 11

ckd 11

text_fields
bookmark_border
ഇടിവണ്ടിയിൽ ലാത്തിക്ക് പകരം ചൂലും ബ്രഷും ചാവക്കാട്: പ്രളയത്തിൽ മുങ്ങിയ വീടുകൾ ശുചീകരിക്കാൻ സംസ്ഥാന ദ്രുതകർമ സേനയും (ആർ.ആർ.ആർ.എഫ്) സജീവമായി രംഗത്ത്. സാധാരണ പൊലീസ് യൂനിഫോമിൽ ഇടി വണ്ടികളിൽ എത്താറാള്ള ഇവർ പ്രത്യേക നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയപ്പോൾ കൗതുകമായിരുന്നു. ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വീട് ശുചീകരണത്തിന് ഇവരെത്തിയത്. വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ പുന്നയൂർ എടക്കര മേഖലയിലായിരുന്നു ഞായറാഴ്ച ശുചീകരണം. മുസ്ലിം യൂത്ത് ലീഗി​െൻറ കീഴിലെ വൈറ്റ് ഗാർഡ് പ്രവർത്തകരും സി.പി.എം അനുഭാവികളായ യുവധാരാ ക്ലബ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടാടൻ പാടം, കനോലി കനാൽ തുടങ്ങിയ മേഖലകളിൽ വീടുകൾ ശുചീകരിച്ചത്. വടക്കേക്കാട് എ.എസ്.ഐ സി. രമേഷ് ബാബുവി​െൻറ നേതൃത്വത്തിൽ 18 പേരാണ് വടക്കേക്കാട് മേഖലയിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story