Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമത്തെ നെഞ്ചേറ്റിയ ...

മാധ്യമത്തെ നെഞ്ചേറ്റിയ 'ഇരട്ട'കളിൽ ഒരാൾ

text_fields
bookmark_border
ചാവക്കാട്: ഞായറാഴ്ച അന്തരിച്ച ഇമ്പാർക്ക് കുഞ്ഞിമോൻ എന്ന കുഞ്ഞിമുഹമ്മദ് ചാവക്കാട് മേഖലയിൽ . നേരത്തെ നിര്യാതനായ യു. മുഹമ്മദലിയാണ് മറ്റൊരാൾ. ഇരുവരും 'മാധ്യമ'ത്തിന് ചാവക്കാട് മേഖലയിൽ വിലാസമുണ്ടാക്കാൻ ഏറെ വിയർപ്പൊഴുക്കിയവരായിരുന്നു. 'മാധ്യമ'ത്തി​െൻറ തുടക്കത്തിൽ ചാവക്കാട് ലേഖകനും ഏജൻറുമായിരുന്നു അദ്ദേഹം. സ്വന്തം പ്രദേശത്തെ കൂടാതെ ദൂര ദിക്കുകളിൽ ത​െൻറ വാഹനത്തിൽ പത്രം എത്തിച്ചിരുന്നു അദ്ദേഹം. അതിന് വരുന്ന ചെലവുകൾ അദ്ദേഹം കണക്കാക്കിയിരുന്നില്ല. 'മാധ്യമം'അദ്ദേഹത്തി​െൻറ വികാരമായിരുന്നു. ചാവക്കാട് മേഖലയിൽ നിറ സാന്നിധ്യമായിരുന്നു ഇമ്പാർക്ക്. മുറിക്കയ്യൻ കുപ്പായവും കൊമ്പൻ മീശയുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തി​െൻറ രൂപവും ഭാവവും തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഉള്ളിൽ സ്നേഹത്തി​െൻറ മധുരം ചാലിച്ചു നടക്കുന്ന മനുഷ്യനാണെന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ തോന്നില്ല. പിതാവി​െൻറ കൊമ്പൻ മീശയായിരുന്നു അദ്ദേഹം അനുകരിച്ചത്. ദീർഘകാലമായി വാർധക്യ സംബന്ധമായ അസുഖങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നതിനാൽ പുറത്തു പോകാത്ത അദ്ദേഹത്തെ പുതിയ തലമുറക്ക് അറിയില്ല. എന്നാൽ ചാവക്കാടിന് മറക്കാനാവാത്ത വ്യക്തിയാണ് കുഞ്ഞിമുഹമ്മദ്.
Show Full Article
TAGS:LOCAL NEWS 
Next Story