Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരപ്പില്‍ താഴം...

പരപ്പില്‍ താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

text_fields
bookmark_border
പരപ്പില്‍ താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വീട്ടമ്മയുടെ നേരെ വാളു വീശി ഭീഷണി ചാവക്കാട്: നഗരസഭയുടെ പരപ്പില്‍താഴം മാലിന്യസംസ്കരണ ശാലക്കെതിരായ സമരത്തിനു നേതൃത്വം നല്‍കിയിരുന്ന പരപ്പില്‍ താഴം അറക്കൽ രതികുമാറി​െൻറ മകൻ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളിയുടെ മകന്‍ ഗോകുല്‍ (26) എന്നിവർക്ക് നേരെ ആക്രമണം. പത്തോളം വരുന്ന സംഘം മാരാകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ചാവക്കാെട്ട സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി ഒന്നോടെ ദേശീയ പാത ഐനിപ്പുള്ളി പരപ്പില്‍താഴം റോഡിലായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി കണ്ടാലറിയാവുന്ന ഒരു സംഘം ആളുകള്‍ പരപ്പില്‍താഴത്തെ വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം മിഥു‍​െൻറ അമ്മ ഷീജക്ക് നേരെ വാളുവീശുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. തൃശൂരില്‍ ഭാര്യവീട്ടിൽ പോയിരുന്ന മിഥുന്‍ വിവരമറിഞ്ഞ് സുഹൃത്ത് ഗോകുലുമായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ആറു ദിവസം നിരാഹാര സമരം നടത്തിയ നിയമ വിദ്യാര്‍ഥി സോഫിയയുടെ ഭര്‍ത്താവാണ് മിഥുൻ. ചാവക്കാട് പൊലീസ് കേസെടുത്തു. അതേസമയം സമൂഹമാധ്യമത്തിലൂടെയുള്ള പരസ്പരമുള്ള വെല്ലുവിളികളാണ് അക്രമത്തിൽ കലാശിച്ചതെന്നും സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story