Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആചാരത്തനിമയോടെ...

ആചാരത്തനിമയോടെ കുമ്മാട്ടികളിറങ്ങി

text_fields
bookmark_border
തൃശൂർ: പ്രളയക്കെടുതിയുടെ ദുരിതമുഖത്തും . കുമ്മാട്ടിയുടെ ജില്ലയിലെ പ്രധാന കേന്ദ്രമായ കിഴക്കുംപാട്ടുകരയിലെ ചില സംഘങ്ങളാണ് അനുഷ്ഠാനമെന്ന നിലയിൽ കുമ്മാട്ടികളിറക്കിയത്. കിഴക്കുംപാട്ടുകരയിലെ ചില സംഘങ്ങൾ ആഘോഷമായിത്തന്നെ കുമ്മാട്ടി നടത്താൻ തീരുമാനിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. തിരുവോണനാളിൽ കിഴക്കുംപാട്ടുകര പൃഥ്വിയുടെ ആഭിമുഖ്യത്തിൽ കുമ്മാട്ടി ആഘോഷമായി നടത്തിയിരുന്നു. ഞായറാഴ്ച കിഴക്കുംപാട്ടുകരയിൽ ഏഴ് സംഘങ്ങൾ പങ്കെടുക്കുന്ന കുമ്മാട്ടി നടക്കേണ്ടിയിരുന്നത്. ഇതിൽ കിഴക്കുംപാട്ടുകര വടക്കുമുറി ഫോർ, സംഗമം, അസ്ത്ര, രാജർഷി ഫുട്ബാൾ ക്ലബ് എന്നിവ കുമ്മാട്ടിക്കളി ഒഴിവാക്കി തങ്ങൾ സമാഹരിച്ച തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ദുരന്ത പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന് വെക്കാൻ പുലിക്കളി സംഘങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. കിഴക്കുംപാട്ടുകരയിലെ ചില ക്ലബുകളും ചേർപ്പ് പടിഞ്ഞാട്ടുമുറി, പെരുവനം ടീമുകൾ കുമ്മാട്ടി പൂർണമായും വേണ്ടെന്ന് വെച്ച് കുമ്മാട്ടിക്കായി സമാഹരിച്ച തുക സംസ്ഥാന സർക്കാറി​െൻറ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മുക്കാട്ടുകര, ചേലക്കോട്ടുകര, ചെമ്പുക്കാവ് എന്നിവിടങ്ങളിലും കുമ്മാട്ടി വേണ്ടെന്ന് വെച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story