Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ വ്യാപാരികൾ നാല് വീടുകൾ നിർമിച്ച് നൽകും

text_fields
bookmark_border
വടക്കാഞ്ചേരി: ദുരന്ത അതിജീവനത്തിന് നന്മമനസ്സുമായി വടക്കാഞ്ചേരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും കാരുണ്യത്തി​െൻറ കൈത്താങ്ങുമായി രംഗത്ത്. പ്രളയെക്കടുതിയിൽ വീട് തകർന്ന നാല് കുടുംബങ്ങൾക്ക് വീടുകൾ പുനർനിർമിച്ച് നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി. നഗരസഭയുടെ നിർദേശാനുസരണം ഒരു വ്യക്തിക്ക് വീട് നിർമിച്ച് നൽകാൻ അഞ്ച് ലക്ഷം രൂപ സംഘം മാറ്റി വെച്ചതായി സംഘം പ്രസിഡൻറ് ഇ.കെ. ദിവാകരൻ പറഞ്ഞു. ഉത്രാളി പൂരം ഏകോപന സമിതിയും ദുരിതാശ്വാസവുമായി രംഗത്തെത്തി. അകമല ശ്രീ ധർമ്മശാസ്ത ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് എം. എസ്. രാഘവൻ ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. ഓട്ടുപാറ സ​െൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് വികാരി ഫാ. മാത്യു കുളങ്ങാട്ടിലിൽ നിന്ന് ചെക്ക് സ്വീകരിച്ചു. പാർളിക്കാട് യുവധാര ക്ലബ് അരലക്ഷം രൂപ നൽകി. വടക്കാഞ്ചേരി ഐ.സി.ഐ.സി.െഎ ബാങ്ക് 55,000 രൂപയും നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story