Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനങ്ങൾക്ക് ആശ്വാസമായി ...

ജനങ്ങൾക്ക് ആശ്വാസമായി 'ഞങ്ങൾ നിങ്ങൾക്കൊപ്പം'കൂട്ടായ്​മ

text_fields
bookmark_border
എരുമപ്പെട്ടി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും സ്വന്തം വീടുകളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് വേണ്ട സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കടങ്ങോട് പഞ്ചായത്ത് തലത്തിൽ രൂപവത്കരിക്കപ്പെട്ട 'ഞങ്ങൾ നിങ്ങൾക്കൊപ്പം'കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. വീടും പരിസരവും വൃത്തിയാക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമാവുകയാണ് പന്നിത്തടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ സേവനം. ബക്രീദ്, ഓണം ആഘോഷങ്ങളും ദൈനംദിനമുള്ള മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് കടങ്ങോട് പഞ്ചായത്തിലെ വിവിധ സംഘടകൾ ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് പ്രവർത്തിക്കയാണ്. ചിറമനേങ്ങാട് യുവരശ്മി ക്ലബ്, നെല്ലിക്കുന്ന് സ്പാർക്ക്, സൗഹൃദവായനശാല, പന്നിത്തടം ഇശാ അത്ത് സുന്ന, പന്നിത്തടം ടീം വല്ലിക്ക ക്ലബ്, കിടങ്ങൂർ ജ്ഞാനോദയം വായനശാല, ഗേങ്ങേഴ്സ് ക്ലബ് തുടങ്ങിയ സംഘടനകളിലെ 130 ൽ പരം പ്രവർത്തകരാണ് കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. റഫീഖ് ഹൈദ്രോസ്, ടെൽക്കോൺ അമീർ, സത്താർ ആദൂർ, എൻ.എസ്. സത്യൻ, അനുഷ്, ജലീൽ ആദൂർ, സിംല ഹസ്സൻ, കരീം പന്നിത്തടം, ഷിഹാബ് അലി, എം. ബാഹുലേയൻ, ടെൽകോൺകബീർ, സുബി ഇബ്രാഹിം, മുജീബ് റഹ്മാൻ, വിജയൻ, സുധീർ, ഷറഫുദ്ധീൻ ബാഖവി, എസ്.പി. ഉമ്മർ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. ബലിപെരുന്നാളിന് ചാവക്കാട് തൈക്കാട് വില്ലേജിലെ ചക്കംകണ്ടം, പാലാഴി പാടം എന്നീ പ്രദേശങ്ങളിലും തിരുവോണ നാളിൽ ഒരുമനയൂർ പഞ്ചായത്തിലെ മൂന്ന് വാർഡ് പ്രദേശങ്ങളിലുമാണ് വീടുകൾ ശുചീകരിച്ചത്. ഞായറാഴ്ച ചേർപ്പ്, ചാഴൂർ പ്രദേശങ്ങളിൽ ശുചീകരിച്ചു. ആഗസ്റ്റ് 21 മുതൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മ ഇതുവരെ നൂറോളം വീടുകളുടെ ശുചീകരണം പൂർത്തിയാക്കി. ജില്ലയിലെ മുഴുവൻ പ്രളയബാധിത പ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രവർത്തനങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് നാട്ടിൽ നിന്നും വിദേശത്തു നിന്നും നല്ല പിന്തുണയാണ് കൂട്ടായ്മക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story