Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ഡലത്തിലെ അങ്കണവാടി, ...

മണ്ഡലത്തിലെ അങ്കണവാടി, സ്കൂൾകെട്ടിടം പുനർനിർമാണത്തിന്​ ആലത്തൂർ എം.പി ഒരു കോടി അനുവദിക്കും

text_fields
bookmark_border
വടക്കാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്നുപോയ ആലത്തൂർ പാർലമ​െൻറ് മണ്ഡലത്തിലെ അങ്കണവാടി, സ്കൂൾകെട്ടിടങ്ങ ളുടേയും കുടിവെള്ള പദ്ധതികളുടേയും പുനർനിർമാണത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് ഡോ. പി.കെ. ബിജു എം.പി പറഞ്ഞു. തകർന്നുപോയ റോഡുകളുടെ കണക്ക് എടുത്തശേഷം പുനർനിർമാണത്തിന് ആവശ്യമായ തുക സെൻട്രൽ റോഡ്‌ ഫണ്ടിൽ നിന്നും പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്ത് നൽകും. ദുരന്തത്തിൽ നശിച്ചുപോയതും നടപ്പിലാക്കേണ്ടതുമായ പദ്ധതികളെ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ തൃശൂർ, പാലക്കാട് കലക്ടർമാരോട് ആവശ്യപ്പെടും. കഴിഞ്ഞ ഒരാഴ്ച മുഴുവൻ ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃശൂർ ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിലെ മുഴുവൻ ക്യാമ്പുകളിലും സ്വാന്ത്വനവുമായി എം.പി എത്തിയിരുന്നു. മഴക്കെടുതിയുടെ ആദ്യ ദിനമായ 16നു രാവിലെ എം.പി താമസിക്കുന്ന പാർളിക്കാട്ടെ വീട്ടിൽ നിന്നം 500 മീറ്റർ അകലെ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ 19 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. അന്നുതന്നെ മുള്ളൂർക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരിയിലും ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരും ഉരുൾപൊട്ടൽ മൂലം അഞ്ച് പേരും മരണമടഞ്ഞു. ദുരന്തങ്ങൾ നടന്ന എല്ലാ പ്രദേശങ്ങളിലും എം.പി എത്തി രക്ഷാപ്രവർത്തനങ്ങൾക്കും മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനും നേതൃത്വം നൽകി. അദ്ദേഹത്തി​െൻറ ഇടപെടലിനെ തുടർന്ന് മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിൽ നടന്ന മൃതദേഹങ്ങളുടെപോസ്റ്റ്മോർട്ടവും തുടർ നടപടികളും വേഗത്തിൽ പൂർത്തിയാക്കുന്നതിന് സാധിച്ചു. കൂടാതെ വടക്കാഞ്ചേരി നഗരസഭയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരശ്ശേരി എൽ.പി സകൂൾ, പള്ളം എൽ.പി സ്കൂൾ, തയ്യൂർ ഗവ.ഹൈസ്കൂൾ, കുന്നംകുളം നഗരസഭയിലെ ക്യാമ്പുകൾ, കൂടാതെ അടാട്ട് പുറനാട്ടുകര ശ്രീരാമകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, തോളൂർ, മുള്ളൂർ, പറപ്പൂർ, കൈപറമ്പ് തെച്ചിക്കോട്ടുകാവ് ക്ഷേത്രം, തിരൂർ സ​െൻറ് തോമസ് എൽ.പി സ്കൂൾ, മുളംകുന്നത്തുകാവ് കില, വരടിയം ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സ്വാന്ത്വനവുമായി എം.പി എത്തി. തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിലെ ദുരിതാശ്വസ പ്രവർത്തനങ്ങളുടെ അവലോകന യോഗങ്ങളിലും പങ്കെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇടപെടുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story