Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരി ദുബായ്...

വടക്കാഞ്ചേരി ദുബായ് സുഹൃദ് സംഘം ദുരിതാശ്വാസത്തിന്​ 10 ലക്ഷംത്തി​െൻറ സഹായം നൽകി

text_fields
bookmark_border
വടക്കാഞ്ചേരി: ദുരിതബാധിതർക്ക് കൈതാങ്ങായി 10 ലക്ഷം രൂപയുടെ സഹായം നൽകി വടക്കാഞ്ചേരി ദുബായ് സുഹൃദ് സംഘം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും, മുള്ളൂർക്കര കാഞ്ഞിരശ്ശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച ചക്യത്ത്‌ വീട്ടിൽ രാധാകൃഷ്ണ​െൻറ കുടുംബത്തിന് അടിയന്തര സഹായം എന്ന നിലയില്‍ 25,000 രൂപയും, ആക്ടസ് വടക്കാഞ്ചേരിയുടെ കേട് പറ്റിയ ആംബുലന്‍സ്നന്നാക്കാൻ 10,000 രൂപയും നൽകും. കുറാഞ്ചേരി ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ വീടുകളുടേയും, വടക്കാഞ്ചേരിയിലെ നാശനഷ്ടങ്ങളുണ്ടായ വീടുകളുടേയും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകി. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 15 നിർധനർക്ക് 5,000 രൂപ വീതം ചികിത്സ സഹായവും, സ​െൻറ്‌ പയസ് സ്കൂളിലെ നിര്‍ധന വിദ്യർഥികള്‍ക്കും സ്നേഹാലയം മുണ്ടത്തികോട്, അമ്മ വീട് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഓണക്കിറ്റിനായി ധനസഹായവും കൈമാറി. സുഹൃത്ത് സംഘം ഭാരവാഹികളായ ചന്ദ്രപ്രകാശ് ഇടമന, പ്രസാദ് പറയിരിക്കൽ, അമീർ കാഞ്ഞിരക്കോട്, ബിജോയ് വടക്കാഞ്ചേരി, ശ്രീകുമാർ പുഴങ്കര, ചാരിറ്റി കൺവീനർ വിമൽ എന്നിവർ പങ്കെടുത്തു. ഓണാഘോഷം ഒഴിവാക്കി വടക്കാഞ്ചേരി: കുമ്പളങ്ങാട് വായനശാലയുടെ നേതൃത്വത്തിൽ വായനശാലയിൽ പ്രവർത്തിക്കുന്ന ബാലവേദി, വനിതാവേദി, യുവരശ്മി കലാകായികവേദി, സഹൃദയവേദി, വയോജനവേദി പ്രവർത്തകർ നാലു ദിവസങ്ങളിലായി നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ വേണ്ടന്നുവച്ചു. ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ഗ്രാമവാസികളിൽ നിന്നം സ്വരൂപിച്ച 20,270 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. 28ന് വടക്കാഞ്ചേരിപുഴ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും വടക്കാഞ്ചേരി: ആഗസ്റ്റ് 28 ന് ഡ്രൈഡേ ആചരിക്കാനും അന്ന് ദിവസം ആയിരം സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് വടക്കാഞ്ചേരിപുഴ കടന്നുപോകുന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വടക്കഞ്ചേരി നഗരസഭ കൗൺസിലർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും തൊഴിലുറപ്പ് മേറ്റുമാരുടേയും സംയുക്ത യോഗം തീരുമാനിച്ചു. ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിന് അലോപ്പതി, ആയുർവേദം, ഹോമിയോ ക്യാമ്പുകൾ സംഘടിപ്പിക്കും. നഗരസഭയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികളും ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും മുനിസിപ്പൽ കൗൺസിലർമാരും ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അവധി ദിനങ്ങളിലും നഗരസഭ ഓഫിസ് തുറന്ന് പ്രവർത്തിക്കും. നഗരസഭയുടെ 41 ഡിവിഷനുകളിലും ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ തുടരാനും യോഗം തീരുമാനിച്ചു. കുടിവെള്ളം ശുചീകരിക്കുന്നതിന് സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനിയും ക്ലോറിൻ ഗുളികയും ഉപയോഗിക്കും. 20 ലിറ്റർ വെള്ളത്തിന് രണ്ട് തുള്ളി സോഡിയം ഹൈപ്പോ ക്ലോറേറ്റ് ആണ് ഉപയോഗിക്കേണ്ടത്. 50 എം.എൽ വീതമുള്ള 2,000 ബോട്ടിലുകൾ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യും. ആവശ്യാനുസരണം ബ്ലീച്ചിങ്ങ് പൗഡർ, ഇത്തിൾ എന്നിവ പൊതു സ്ഥലങ്ങളും വെള്ളം കയറിയ പ്രദേശങ്ങളും ശുചീകരിക്കുന്നതിന് ഉപയോഗിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story