Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളുകൾ 29 ന് തന്നെ...

സ്കൂളുകൾ 29 ന് തന്നെ തുറക്കും -മന്ത്രി സി. രവീന്ദ്രനാഥ്

text_fields
bookmark_border
ചാലക്കുടി: സംസ്ഥാനത്തെ സ്കൂളുകൾ 29ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ചാലക്കുടി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വളരെയേറെ അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്. സ്കൂളുകൾ രണ്ടു ദിവസമായി സജ്ജമാക്കി കൊണ്ടിരിക്കുകയാണ്. വിദ്യാർഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും എത്രയെന്ന് ഉടൻ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളിലെ ക്യാമ്പുകൾ പരമാവധി അവസാനിപ്പിച്ചു കഴിഞ്ഞു. ജീവൻ രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും പുനരധിവാസവും കഴിഞ്ഞ് പുനർനിർമാണ ഘട്ടത്തിലാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. വീടുകൾ തകർന്നവർക്ക് പകരം സംവിധാനം എർപ്പെടുത്തുന്നതു വരെ ഏതാനും ക്യാമ്പുകൾ നിലനിർത്തും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, എം.പി.മാരായ പി.കെ. ബിജു, ഇന്നസ​െൻറ്, ബി.ഡി. ദേവസി എം.എൽ.എ, കലക്ടർ ടി.വി. അനുപമ, ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരും വകുപ്പ് മേധാവിമാരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story