Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനന്മ നിറഞ്ഞ...

നന്മ നിറഞ്ഞ മനസ്സുകൾക്ക്​ മുന്നിൽ കണ്ണ് നിറച്ച് എം.എൽ.എ

text_fields
bookmark_border
കൊടുങ്ങല്ലൂർ: സ്വന്തം നാടിനോടൊപ്പം പറവൂരിലെ മനുഷ്യരെ കൂടി ഹൃദയത്തോട് ചേർത്ത് നിർത്തി എല്ലാ സഹായവും നൽകിയ കൊടുങ്ങല്ലൂരുകാർക്ക് മുന്നിൽ വികാരധീനനായി വി.ഡി. സതീശൻ എം.എൽ.എ. പറവൂരി​െൻറ വിവിധ വില്ലേജുകളിലെ ആയിരങ്ങളെയാണ് കൊടുങ്ങല്ലൂർ മേഖലയിലെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ച് കൊണ്ടുവന്നത്. മാനേജർ എം.കെ സൈഫുദ്ദീ​െൻറ നേതൃത്വത്തിൽ പുതിയകാവ് എ.എം യു.പി സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിലേറെയും പറവൂരിലെ ദുരിത ബാധിതരാണ്. ഇൗ ക്യാമ്പിൽ ബുധനാഴ്ച പെരുന്നാൾ വിഭവവും, വ്യാഴാഴ്ച ഒാണസദ്യയുമാണ് വിളമ്പിയത്. രാത്രിയിൽ കലാപരിപാടികളുമുണ്ടിവിടെ. പറവൂർ സ്വദേശികളെ ഉൾപ്പെടെയുള്ള കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂളിലെ ക്യാമ്പിലും മതിലകം സ്കൂൾ ക്യാമ്പുകളിലും വി.ഡി. സതീശനെത്തി. കോട്ടപ്പുറം കത്തീഡ്രൽ, കിഡ്സ്, തട്ടുങ്ങൽ ക്യാമ്പിലും വന്നിരുന്നു. പുതിയകാവിലെത്തിയ വി.ഡി. സതീശൻ ക്യാമ്പിലൊരുക്കിയ ചടങ്ങിൽ സംസാരിക്കവേ വലിയ ആത്മ വിശ്വാസവും പ്രതീക്ഷയും നൽകുന്ന വാക്കുകളാണ് സർവവും നഷ്ടപ്പെട്ടവർക്ക് പകർന്ന് നൽകിയത്. വാർഡ് അംഗം കെ.കെ. അഹമ്മദ് കബീർ, അധ്യാപകൻ എം.എ. ഷായിർ എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, മേത്തല, എടവിലങ്ങ്, എറിയാട്, എസ്.എൻ.പുരം, മതിലകം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഏതാണ്ട് എല്ലാ ക്യാമ്പുകളിലും കൂടി പറവൂരിലെ ദുരിത ബാധിതരായ 20,000ത്തിലേറെ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. കൊടുങ്ങല്ലൂർ നഗരസഭ കർമസമിതികൾ രൂപവത്കരിച്ചു കൊടുങ്ങല്ലൂർ: പ്രളയ ദുരിതാശ്വാസത്തി​െൻറ തുടർ ഘട്ടങ്ങളിലേക്ക് കടന്ന നഗരസഭയിൽ വിവിധ മേഖലയിലെ കർമ സമിതികൾ രൂപവത്കരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതി​െൻറ ഭാഗമായി വിദഗ്ധരുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗങ്ങൾ വിളിച്ചുകൂട്ടി. സിവിൽ എൻജിനീയർമാരുടെ യോഗത്തിൽ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. റിട്ട. എൻജിനീയർമാർ, സർവിസിൽ ഉള്ള സിവിൽ എൻജിനീയറിങ് വിദഗ്ധർ, ബി.ടെക്-ഡിപ്ലോമ ബിരുദധാരികൾ എന്നിവരക്കം അമ്പതോളം പേർ പങ്കെടുത്തു. പ്രളയം നേരിട്ട് ബാധിച്ച 30 വാർഡുകൾ സന്ദർശിച്ച് കെട്ടിടങ്ങളുടെ ബലം സംബന്ധിച്ച കണക്കെടുപ്പുകൾ നടത്തി. ഈ പ്രവർത്തനങ്ങൾക്ക് ഇനിയും ആളുകളുടെ സേവനം ആവശ്യമാണ്. സേവനം നൽകാൻ കഴിയുന്നവർ 94472 53420, 98460 60084 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇലട്രിക്കൽ-പ്ലംബിങ് മേഖലയിൽ ഇടപെടുന്ന സംഘടന പ്രതിനിധികളുടെ യോഗത്തിൽ ഈ മേഖലയിൽനിന്നും കൂടുതൽ ആളുകളെ കണ്ടെത്തി പരിശീലനം നൽകി ഫീൽഡ് പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. 100 കൗൺസിലർമാരെയും സ്വാന്ത്വന പ്രവർത്തകരെയും രംഗത്തിറക്കും. ഇവരുടെ നേതൃത്വത്തിൽ നഗരസഭ പ്രദേശത്തെ ദുരിതം ബാധിച്ച മുഴുവൻ വീടുകളും സന്ദർശിച്ച് അവർക്ക് സ്വാന്ത്വനം നൽകാനുള്ള വിപുലമായ പദ്ധതിക്കാണ് യോഗം രൂപം നൽകിയത്. സഹകരിക്കാൻ താൽപര്യമുള്ളവർ +91 8907606000, +91 9446715281 എന്ന നമ്പറിൽ അറിയിക്കാം. വീടുകൾ, കെട്ടിടങ്ങൾ, മറ്റു വസ്തുവഹകൾ എന്നിവ നഷ്ടപ്പെട്ടവർ അവയുടെ ഫോട്ടോകൾ സൂക്ഷിച്ചു വെക്കണം. വെള്ളം കയറിയ ഇടം മാർക്ക് ചെയ്ത് വെക്കണം. ചെയർമാൻ കെ.ആർ. ജൈത്രൻ സെക്രട്ടറി ടി.കെ. സുജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story