Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിനെ...

പ്രളയത്തിനെ കൂട്ടുപിടിച്ച് അതിരപ്പിള്ളി പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ നീക്കം

text_fields
bookmark_border
തൃശൂർ: നാട് വിറങ്ങലിച്ച പ്രളയത്തിന് പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുള്ള നീക്കം ശക്തമാക്കി. അതിരപ്പിള്ളിയില്‍ ഡാം നിര്‍മിച്ചിരുന്നെങ്കില്‍ ചാലക്കുടിപ്പുഴയെ പ്രളയത്തില്‍നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി ചെയര്‍മാൻ എൻ.എസ്.പിള്ള രംഗത്ത് വന്നു. എന്നാൽ ഇത് വിഡ്ഢിത്തമാണെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു. ലാഭമുണ്ടാക്കാൻ പരമാവധി വെള്ളം സംഭരിച്ചതും ഡാമുകൾ മുന്നറിയിപ്പും ജാഗ്രതയുമില്ലാതെ കൂട്ടത്തോടെ തുറന്നതുമാണ് ദുരന്തത്തിന് കാരണമായതെന്ന വിമർശനം കെ.എസ്.ഇ.ബിയെ പ്രതിക്കൂട്ടിലാക്കിയിരിക്കെയാണ് ചർച്ചകളിലേക്ക് അതിരപ്പിള്ളിയെ വലിച്ചിഴച്ചിരിക്കുന്നത്. അതിരപ്പിള്ളിയിൽ തടയണ ഉണ്ടായിരുന്നുവെങ്കിൽ ചാലക്കുടി മുങ്ങുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയുെട വാദം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കി.മീറ്റർ മുകളിലായി 23 മീറ്റർ ഉയരത്തിൽ ചെറിയ ഡാം നിർമിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് നിർദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി. പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ വൈദ്യുതി ഉൽപാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളം പുതിയ ഡാം നിർമിച്ച് തടഞ്ഞു നിർത്തി വെള്ളം 4.6 കി.മീറ്റർ ദൂരെയുള്ള കണ്ണങ്കുഴിയിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. ഡാമിൽനിന്ന് 7.8 കിലോമീറ്റർ താഴെ ചാലക്കുടിപ്പുഴയിലേക്ക് ഈ വെള്ളം ഒഴുക്കിവിടും. പദ്ധതിയുടെ കേന്ദ്ര പാരിസ്ഥിതികാനുമതി കഴിഞ്ഞ വർഷം കഴിഞ്ഞിരുന്നു. മുന്നണിയിൽ നിന്നുതന്നെയുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച കണക്കെയിട്ടിരിക്കുന്ന പദ്ധതിയെ വീണ്ടും സജീവമാക്കാൻ കിട്ടിയ അവസരമായി ഇപ്പോഴത്തെ പ്രളയത്തെ കെ.എസ്.ഇ.ബി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പര്‍ ഷോളയാറിലെ ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ ചാലക്കുടി പുഴയുടെ തീരത്ത് പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ചാലക്കുടിപ്പുഴ സംരക്ഷണ സമിതി വ്യക്തമാക്കി. അപ്പര്‍ ഷോളയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളെ അപേക്ഷിച്ച് നിര്‍ദിഷ്ട അതിരപ്പിള്ളി ഡാം വളരെ ചെറുതാണ്. ഒരുകാരണവശാലും വെള്ളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്ന് സമിതി നേതാവ് മോഹൻദാസ് പറഞ്ഞു. പറമ്പിക്കുളത്ത് നിന്ന് അപ്പര്‍ ഷോളയാറിലേക്ക് വരുന്ന വെള്ളം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വെള്ളം പെരിങ്ങൽകുത്തില്‍ വന്നാല്‍ പ്രശ്നമാകുമെന്ന് പ്രളയത്തിന് അഞ്ചു ദിവസം മുമ്പേ മുന്നറിയിപ്പ് നല്‍കി. പക്ഷേ, ആരും ഗൗനിച്ചില്ലെന്നും പുഴ സംരക്ഷണസമിതി ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story