Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിൽ വീട്...

മാളയിൽ വീട് ശുചീകരണത്തിന് സി.ആർ.പി.എഫ്

text_fields
bookmark_border
മാള: ദുരിതഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സി.ആർ.പി.എഫ് ഭടന്മാർ ശുചീകരണത്തിനിറങ്ങി. മാളയിലെ വ്യാപാരസ്ഥാപനങ്ങളും ഇവർ പരിശോധിച്ചു. തുടർന്ന് പരിസര പ്രദേശത്തെ വീടുകളിൽ ശുചീകരണമാരംഭിച്ചു. മുന്നൂറ് ഭടന്മാരാണ് മാളയിൽ എത്തിയത്. ഇവർ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശുചീകരണം ആരംഭിച്ചു. മാള ടൗണിൽ ഇൻസ്പെക്ടർമാരായ സജ്ജയ് കുമാർ, ഹരൺ എന്നിവർ നേതൃത്വം നൽകി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഒരു കൈ സഹായവുമായി നിരവധി സന്നദ്ധ സംഘടനകളും മാളയിലെത്തി. യുവാക്കളുടെ കൂട്ടായ്മകളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വം വഹിച്ചു. കാസർകോട് നാഷനൽ മില്ലത്ത്, എ.എസ്.സി, ഉദുമ മഹല്ല് ജമാഅത്ത് സന്നദ്ധ സംഘം വീടുകളിൽ ശുചീകരണത്തിന് നേതൃത്വം നൽകി. പ്രസിഡൻറ് പി.കെ. അബ്ദുല്ല, മുജീബ് കണ്ണിയിൽ, അഷ്റഫ് തായത്ത് എന്നിവർ നേതൃത്വം നൽകി. നിലമ്പൂർ എടക്കരയിൽ നിന്ന് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി സംയുക്ത സംഘവും വീടുകൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഡോ. കബീർ, ഉമർകോയ, ഇ. റസാഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story